പ്രവാസി വെൽഫെയർ സഹായം: യുവാക്കൾ നാടണഞ്ഞു
text_fieldsസലാല: തൊഴിൽ ദാതാവിൽനിന്നും ശമ്പളം ലഭിക്കാതെ പ്രയാസത്തിലായ യുവാക്കൾ പ്രവാസി വെൽഫെയർ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലേക്ക് മടങ്ങി. കണ്ണൂർ വടകര സ്വദേശികളായ യുവാക്കളാണ് ഒമാനിലെ ശർബതാത് എന്ന പ്രദേശത്ത് ജോലിക്കായി എത്തുകയും മാസങ്ങളോളം ശമ്പളം ലഭിക്കാതെ പ്രയാസത്തിലാവുകയും ചെയ്തത്.
പ്രവാസി വെൽഫെയർ പ്രവർത്തകർ സ്പോൺസറുമായി ബന്ധപ്പെട്ട് ഇവർക്ക് മടങ്ങിപോകുവാനുള്ള അവസരം ഒരുക്കി.നാട്ടിൽ മത്സ്യബന്ധന തൊഴിലാളികൾ ആയിരുന്ന ഇവർക്ക് അതേ ജോലി വാഗ്ദാനം ചെയ്തിട്ടാണ് കൊണ്ടുവന്നത്. എന്നാൽ ഒമാനിലെ നിയമമനുസരിച്ച് വിദേശികൾക്ക് കടലിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്. ഇതറിയാതെയാണ് ഇവർ ഇവിടേക്കെത്തിയത്.
പ്രവാസി വെൽഫെയർ ഇരുവർക്കുമുള്ള മടക്ക ടിക്കറ്റും മറ്റു സാമ്പത്തിക സഹായവും ചെയ്തു. ടീം വെൽഫെയർ ക്യാപ്റ്റൻ സഫീർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മുസ്തഫ പൊന്നാനി (സലാല) ടിക്കറ്റ് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.