ഒമാനിൽ പര്യടനം നടത്തുന്ന അമേരിക്കൻ ക്രിക്കറ്റ് ടീമിൽ മലയാളിയും
text_fieldsമസ്കത്ത്: ഒമാനിൽ പര്യടനം നടത്തുന്ന അമേരിക്കൻ ദേശീയ ക്രിക്കറ്റ് ടീമിൽ മലയാളിയും. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി പ്രശാന്ത് നായർ ടീമിലെ ഏക മലയാളിയാണ്. മൂന്ന് ഏകദിന അന്താരാഷ്ട്ര മത്സരങ്ങൾക്കായാണ് അമേരിക്കൻ ടീം ഒമാനിൽ എത്തിയത്. ഇടംൈകയ്യൻ സ്പിന്നർ ആയ പ്രശാന്ത് കഴിഞ്ഞ പത്തു വർഷമായി അമേരിക്കയിലാണ് താമസിക്കുന്നത്. അവിടത്തെ എം.ബി.എ വിദ്യാർഥിയും ഗ്രീൻ കാർഡ് ഹോൾഡറുമാണ്.
ഒട്ടേറെ ക്രിക്കറ്റ് താരങ്ങളെ കേരളത്തിനും ഇന്ത്യക്കും സംഭാവന നൽകിയ തൃപ്പൂണിത്തുറ പാലസ് ക്രിക്കറ്റ് മൈതാനി തന്നെയാണ് ക്രിക്കറ്റ് കളരി. എസ്.ബി.ടിയിൽ ഉദ്യോഗസ്ഥൻ ആയ പിതാവ് ഗോപകുമാറും അമ്മ ഷൈലജയും അമേരിക്കയിൽ ജോലി ലഭിച്ചുപോയതോടെയാണ് പ്രശാന്തും പറിച്ചുനടപ്പെടുന്നത്. ഒമാൻ ദേശീയ ക്രിക്കറ്റ് ടീമിലെ അംഗമായ മലയാളി താരം അരുൺ പൗലോസും പ്രശാന്തും സുഹൃത്തുക്കളും ഒരുമിച്ചു കളിച്ചിട്ടുള്ളവരുമാണ്. ഐ.സി.സി നിയമപ്രകാരം അഞ്ചുവർഷം ഒരു രാജ്യത്ത് സ്ഥിര താമസമാക്കിയ വ്യക്തിക്ക് ആ രാജ്യത്തിെൻറ ദേശീയ ടീമിൽ കളിക്കാവുന്നതാണ്. ഇന്ത്യയെപ്പോലെ അമേരിക്കയിൽ ക്രിക്കറ്റിന് അത്ര ജനപ്രീതി ഇല്ലെങ്കിലും ഇപ്പോൾ കാര്യങ്ങൾ മാറിവരുന്നുണ്ടെന്ന് പ്രശാന്ത് പറയുന്നു. പ്രശാന്ത് അടക്കം എട്ട് ഇന്ത്യക്കാർ അമേരിക്കൻ ദേശീയ ടീമിൽ ഉണ്ട്.
ഗൾഫ് രാജ്യങ്ങളിൽ ഉൾെപ്പടെ ഉള്ള ക്രിക്കറ്റിെൻറ വളർച്ചയെയും രഞ്ജി ക്രിക്കറ്റിൽ കേരളം നോക്ഔട്ട് റൗണ്ടിൽ കടന്നതും പ്രശാന്ത് വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഡേവിഡ് വാട്ട്മോറിെൻറ പരിശീലന മികവിനൊപ്പം പ്രതിഭാശാലികളായ ഒരുപറ്റം കളിക്കാരും ചേരുേമ്പാൾ ക്രിക്കറ്റിെൻറ ഭാവി ശോഭനമാണ്. സഞ്ജു വി. സാംസൺ, ബേസിൽ തമ്പി ഇവരെല്ലാം ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിധ്യം ആകുന്ന കാലം വിദൂരമല്ലെന്നും പ്രശാന്ത് പറഞ്ഞു. പ്രശാന്തിനൊപ്പം ചെറുപ്പത്തിൽ കളിക്കാൻ കഴിഞ്ഞതിലും ഇന്ന് വ്യത്യസ്ത ദേശീയ ടീമുകൾക്കുവേണ്ടി കളത്തിലിറങ്ങാൻ സാധിച്ചതിലും അഭിമാനം ഉണ്ടെന്നും അരുൺ പൗലോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.