കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ ചെസ്-കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsകോട്ടയം ജില്ല പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ചെസ്-കാരംസ് മത്സരങ്ങളിൽ പങ്കെടുത്തവർ സംഘാടകരോടൊപ്പം
മസ്കത്ത്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (കെ.ഡി.എ.പി) കായിക വിഭാഗം അംഗങ്ങൾക്കായി ചെസ്സ്, കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രസിഡന്റ് ബാബു തോമസ് ഉദ്ഘാടനം നിർവഹിച്ചു.
വിജയികൾക്കുള്ള സമ്മാനങ്ങൾ അടുത്ത വാർഷിക വേദിയിൽ നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു. ആർണവ് സന്ദീപ്, ഗൗതം ആർ. നായർ, സബിത ലിജോ അലക്സ് എന്നിവർ ചെസ്സ് മത്സരത്തിലും ആർണവ് സന്ദീപ്, നദാൽ സുരേഷ്, പ്രിയരാജ് ജനാർദ്ദന പണിക്കർ എന്നിവർ കാരംസ് മത്സരത്തിലും യഥാക്രമം സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ജേതാക്കളായി. അരവിന്ദ് നായർ, സുജിത് എന്നിവരായിരുന്നു വിധികർത്താക്കൾ.
സ്പോർട്സ് കമ്മിറ്റിക്കുവേണ്ടി സുരേഷ് കുമാറും ജാൻസ് അലക്സും മത്സരങ്ങൾ നിയന്ത്രിച്ചു. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ജയൻ, ഹരിദാസ്, രാഹുൽ, കിരൺ, ബിജോയ്, രാകേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ മത്സരത്തിൽ പങ്കെടുത്തവർക്ക് ഗ്ലോബൽ മണി എക്സ്ചേഞ്ചിന്റെ സമ്മാനങ്ങൾ വിതരണം ചെയ്തു.
കുട്ടികളെയും മറ്റു അംഗങ്ങളെയും സ്പോർട്സിലേക്ക് കൂടുതൽ സജീവമാക്കാൻ വേണ്ടിയാണ് ഇത്തരം മത്സരങ്ങൾ നടത്തുന്നതെന്ന് കെ.ഡി.എ.പി എക്സിക്യൂട്ടീവ്സ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.