സ്നേഹ സാന്ത്വനമായി പ്രവാസിലോകം
text_fieldsമസ്കത്ത്: ആർത്തിരമ്പിവരുന്ന പ്രളയജലമാണ് ഇൗ നാളുകളിൽ കേരളത്തെ മുറിവേൽപ്പിച്ചതെങ്കിൽ എല്ലാ വേദനകളും ഉണക്കാൻ ശക്തിയുള്ള സ്നേഹത്തിെൻറ ലേപനം പുരട്ടുകയാണ് പ്രവാസ ലോകം. മലയാള നാടിെൻറ രക്ഷാപ്രവർത്തനത്തിനും പുനർനിർമാണത്തിനുമാവശ്യമായ അടിയന്തര വസ്തുക്കളെല്ലാം ഒരുക്കി നാട്ടിലേക്കെത്തിക്കാൻ സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും മത്സരിച്ച് ഒമാനിലെ മലയാളി സമൂഹവും. പ്രവാസി സമൂഹത്തിെൻറ മുഖപത്രമായ ഗൾഫ് മാധ്യമവും മീഡിയവൺ ചാനലും റജബ് കാർഗോ ഒമാനുമായി ചേർന്ന് ഒരുക്കുന്ന വിഭവസമാഹരണത്തിന് ഒമാനിലെ മലയാളികളിൽനിന്നും അവരുടെ സുഹൃത്തുക്കളായ വിവിധ നാട്ടുകാരിൽനിന്നും ഹൃദ്യമായ പിന്തുണയാണ് ലഭിച്ചത്. മറ്റു ഗൾഫ് രാജ്യങ്ങളിലും സമാന രീതിയിലുള്ള വിഭവ സമാഹരണം നടക്കുന്നുണ്ട്.
ഒമാനിലെ ഒമ്പതു കലക്ഷൻ പോയൻറുകളിൽനിന്നായി ശേഖരിച്ച വസ്തുക്കൾ അടുത്ത ദിവസങ്ങളിലായി നാട്ടിലേക്ക് അയക്കും. അവധിയുടെ ആലസ്യത്തിൽ മുഴുകി ഇരിക്കാതെ ചെറുപ്പക്കാരും സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് അവശ്യവസ്തുക്കൾ സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ചുതന്നത്.
ഇങ്ങനെയെങ്കിലും നാടിനു പിന്തുണ നൽകാൻ കഴിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് ദുരിതാശ്വാസ സാമഗ്രികൾ കൈമാറിയ യുവാവ് ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.
ബെഡ്ഷീറ്റുകൾ, നൈറ്റികൾ, സാനിറ്ററി പാഡ്, കുഞ്ഞുങ്ങളുടെ നാപ്കിൻ, എൽ.ഇ.ഡി-എമർജൻസി വിളക്കുകൾ തുടങ്ങിയ വസ്തുക്കളാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി സ്വരൂപിച്ചത്. മലയാള നാടിെൻറ രക്ഷാപ്രവർത്തനത്തിനും പുനർനിർമാണത്തിനുമാവശ്യമായ അടിയന്തര വസ്തുക്കളെല്ലാം ഒരുക്കി നാട്ടിലേക്കെത്തിക്കാൻ സ്നേഹം കൊണ്ടും കാരുണ്യം കൊണ്ടും മത്സരിച്ച് ഒമാനിലെ മലയാളി സമൂഹവും. ബെഡ്ഷീറ്റുകൾ, നൈറ്റികൾ, സാനിറ്ററി പാഡ്, കുഞ്ഞുങ്ങളുടെ നാപ്കിൻ, എൽ.ഇ.ഡി-എമർജൻസി വിളക്കുകൾ തുടങ്ങിയ വസ്തുക്കളാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി സ്വരൂപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.