പ്രവാസി പെൻഷൻ സ്കീം അംഗത്വം ലഭിക്കാൻ കാത്തിരിപ്പ്
text_fieldsമസ്കത്ത്: കേരളസർക്കാൻ പ്രവാസികൾക്കായി നടപ്പാക്കുന്ന പെൻഷൻ സ്കീം പ്രവാസിസൗഹൃദമല്ലെന്ന പരാതി ഉയരുന്നു. അംഗത്വം ലഭിക്കാനുള്ള കാലതാമസമടക്കം നിരവധി കടമ്പകളാണ് അപേക്ഷകർ കടക്കേണ്ടത്. വേണ്ടത്ര പഠനവും ആസൂത്രണവുമില്ലാതെയാണ് സ്കീം നടപ്പാക്കിയതെന്ന പരാതിയും ഉയരുന്നുണ്ട്. അംഗത്വം കിട്ടിയാൽതന്നെ പണം അടക്കാനുള്ള പ്രയാസങ്ങളും പ്രവാസികൾക്ക് തലവേദനയാവുന്നുണ്ട്.
പ്രവാസിെപൻഷൻ ഒാഫിസിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതാണ് പ്രധാന പ്രശ്നം. അതോടൊപ്പം കേരളത്തിലെ ഒാഫിസിൽ ജോലി ചെയ്യുന്നവരുടെ പരിചയക്കുറവും സ്കീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പെൻഷൻ ഫണ്ടിന് കേരളത്തിൽ മൂന്ന് മേഖലഒാഫിസുകൾ മാത്രമാണുള്ളത്. ഇതുകാരണം നാട്ടിലെത്തുന്ന പ്രവാസിക്ക് നോർക്കയുമായി ബന്ധപ്പെടുന്നത് പ്രയാസമുണ്ടാക്കും. പദ്ധതിയിൽ ചികിത്സ അടക്കമുള്ള നിരവധി ആനുകൂല്യങ്ങൾ ഉണ്ടെങ്കിലും പ്രവാസിക്ക് ഇവ ലഭ്യമാവണമെങ്കിൽ ജില്ലകൾ തോറും ഒാഫിസുകൾ തുടങ്ങണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിലുള്ള പ്രയാസങ്ങൾ പരിഹരിച്ച് കൂടുതൽ സുതാര്യമാക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.
പദ്ധതിയിൽ അംഗത്വം ലഭിക്കാനുള്ള കാലതാമസമാണ് നിലവിൽ അപേക്ഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പെൻഷൻ സ്കീമിന് അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞാണ് അംഗത്വനമ്പർ ലഭിക്കുന്നത്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് താൽക്കാലിക രജിസ്ട്രേഷൻ നമ്പറാണ് ലഭിക്കുന്നത്. വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് അപേക്ഷേഫാറവും പാസ്പോർട്ട് കോപ്പിയും ഫോേട്ടായും മറ്റ് രേഖകളും സ്കാൻ ചെയ്ത് അയക്കുന്നുണ്ടെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് അംഗത്വം ലഭിക്കുന്നത്. സാേങ്കതികവിദ്യ ഇത്രയേറെ പുരോഗമിച്ച ഇക്കാലത്ത് രജിസ്ട്രേഷൻ ലഭിക്കുന്നതിന് കാലതാമസമെടുക്കുന്നതെന്താണെന്നാണ് അപേക്ഷകർ ചോദിക്കുന്നത്.
കുറച്ചുകൂടി ശ്രദ്ധയുണ്ടായിരുന്നെങ്കിൽ താൽക്കാലിക രജിസ്ട്രേഷൻ നമ്പറിനുപകരം സ്ഥിരം അംഗത്വനമ്പറുകൾ നൽകാൻ കഴിയുമായിരുന്നു. ഇത് അപേക്ഷകർക്കും അപേക്ഷ സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കും ഏറെ പ്രയോജനവും ചെയ്യും. നിലവിൽ അംഗത്വകാർഡുകൾ നാട്ടിലെ വിലാസത്തിലാണ് ലഭിക്കുന്നത്. ഗൾഫിൽനിന്ന് ഏതെങ്കിലും സ്ഥാപനങ്ങൾ വഴി അപേക്ഷിച്ചവർക്ക് അതേ സ്ഥാപനത്തിൽ തന്നെ അംഗത്വ കാർഡുകൾ എത്തിക്കാൻ സൗകര്യമുണ്ടാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ഒമാനിലെ അൽ ജദീദ് എക്സ്ചേഞ്ച്, മുസന്ദം എക്സ്ചേഞ്ച്, ഒമാൻ യു.എ.ഇ എക്സ്ചേഞ്ച്, ഗ്ലോബൽ എക്സ്ചേഞ്ച് എന്നീ സ്ഥാപനങ്ങൾ നേരേത്ത പ്രവാസി പെൻഷൻ അപേക്ഷഫോറങ്ങൾ സ്വീകരിച്ചിരുന്നെങ്കിലും ഇത്തരം പ്രയാസങ്ങൾ നിമിത്തം ചിലർ പിന്മാറിക്കഴിഞ്ഞു. അൽ ജദീദ് എക്സ്ചേഞ്ച് വഴി ആയിരത്തിലധികം അപേക്ഷകൾ സമർപ്പിച്ചിരുന്നു. എന്നാൽ, നൂറിൽ താെഴ പേർക്ക് മാത്രമാണ് അംഗത്വ സർട്ടിഫിക്കറ്റ് ലഭിച്ചത്. അംഗത്വസർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രേമ മാസ ഗഡുക്കൾ അയക്കാൻ കഴിയൂ. ഒരുമാസം 300 രൂപ വീതം വർഷത്തിൽ 3600 രൂപയാണ് അയക്കേണ്ടത്.
നിലവിൽ നാട്ടിൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ, കനറബാങ്ക് എന്നിവയാണ് മാസഗഡുക്കൾ സ്വീകരിക്കുന്നത്. ഇത് ചലാൻ വഴിയാണ് അയക്കേണ്ടത്. എസ്.ബി.െഎ ഒരു ചലാന് പത്ത് രൂപയും കനറാ ബാങ്ക് അഞ്ച് രൂപയുമാണ് ഇൗടാക്കുന്നത്. നാട്ടിൽ അക്ഷയ വഴി പണം അടക്കാമെങ്കിലും 15 രൂപ ഇൗടാക്കുന്നുണ്ട്. എന്നാൽ, പണം അടച്ചതിനുള്ള രേഖയായ ചലാൻ ലഭിക്കുന്നതിൽ കാലതാമസമെടുക്കുന്നുണ്ട്. എന്നാൽ, അൽ ജദീദ് എക്സ്ചേഞ്ച് നാട്ടിലെ തങ്ങളുടെ ശാഖയുമായി ബന്ധപ്പെട്ട് മാസാന്തവരി അടക്കാനുള്ള സംവിധാനം ഒരുക്കുന്നതായി ജനറൽ മാനേജർ ബി. രാജൻ പറഞ്ഞു. പെൻഷൻ ഫണ്ടിലേക്ക് 2500 അംഗങ്ങളെ ചേർക്കുമെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.