Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ണ​പ്പാ​ട്ട് മ​ത്സ​രം: ശ​ര​വ​ണ​ൻ മ​ണി, അ​ശ്വ​തി വൈ​ശാ​ഖ് വി​ജ​യി​ക​ൾ

text_fields
bookmark_border
Onappattu Contest
cancel

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​ലാ സാം​സ്കാ​രി​ക വേ​ദി ന​ട​ത്തി​യ ഓ​ണ​പ്പാ​ട്ട് മ​ത്സ​ര​ത്തി​നു സം​ഗീ​ത​സാ​ന്ദ്ര​മാ​യ സ​മാ​പ​നം. റൂ​വി അ​ൽ ഫൈ​ലാ​ക് റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന സ​മ്മാ​ന​ദാ​ന​വും സ​മാ​പ​ന സെ​ഷ​നും ഗാ​യ​ക​രു​ടെ സം​ഗ​മ​മാ​യി മാ​റി. ഒ​മാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ഗാ​യ​ക​ർ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വ​നി​ത വി​ഭാ​ഗ​ത്തി​ൽ അ​ൽ​ഖു​വൈ​റി​ൽ​നി​ന്നു​ള്ള അ​ശ്വ​തി വൈ​ശാ​ഖ്, പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ നി​സ്​​വ​യി​ൽ​നി​ന്നു​ള്ള ശ​ര​വ​ണ​ൻ മ​ണി എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി.

മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ച​ന്ദ്രി​ക സു​രേ​ഷ്, ബൈ​ജു സ്വ​ർ​ഗ​ചി​ത്ര, അ​ഫ്സീ​ന ഷ​ഹീ​ർ, ശ്രീ​ജ​ൻ വ​ട​ക​ര, ഷാ​ജ​ഹാ​ൻ നി​സ്‌ വ, ​അ​സ്‌​നി ത​യ്യി​ൽ എ​ന്നി​വ​രെ​യും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് അ​ർ​ഷാ​ദ് പെ​രി​ങ്ങാ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്റ് സൈ​ദ് അ​ലി ആ​ത​വ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വാ​സി വെ​ൽ​​ഫെ​യ​ർ പ്ര​സി​ഡ​ന്റ് മു​നീ​ർ വ​ട​ക​ര സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. വി​വി​ധ ജ​ന​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം പ്ര​വാ​സി​ക​ളാ​യ മ​ല​യാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ ക​ല, കാ​യി​ക മേ​ഖ​ല​ക​ളി​ലു​ള്ള ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന് തു​ട​ർ​ന്നും പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്റെ വ​കു​പ്പു​ക​ൾ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഓ​ണ​പ്പാ​ട്ട് മ​ത്സ​രം മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തി​യ സ​ലീം, ഹ​ൻ​സി​ൻ, ക​ല സാം​സ്കാ​രി​ക വ​കു​പ്പ് ഭാ​ര​വാ​ഹി ഫ​സ​ൽ ക​തി​രൂ​ർ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സെ​ക്ര​ട്ട​റി അ​സീ​ബ് മാ​ള എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Pravasi Welfare 'Onappattu' Contest
Next Story