Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല റ​മ​ദാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല റ​മ​ദാ​ൻ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
cancel

സ​ലാ​ല: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം ചെ​യ്തു. സ​ലാ​ല​യി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യു​ള്ള റി​ലീ​ഫ് പ​രി​പാ​ടി​യി​ൽ ഇ​തു​വ​രെ സ​ലാ​ല​യി​ലെ താ​മ​സ​ക്കാ​രാ​യ നൂ​റോ​ളം പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ഒ​രു മാ​സ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ളാ​ണ്​ വി​ത​ര​ണം ചെ​യ്ത​ത്.

അ​രി, അ​രി​പ്പൊ​ടി, പ​ഞ്ച​സാ​ര, ഓ​യി​ൽ, ഈ​ത്ത​പ്പ​ഴം തു​ട​ങ്ങി ഇ​രു​പ​തോ​ളം ഇ​ന​ങ്ങ​ള​ട​ങ്ങി​യ​താ​ണ് കി​റ്റ്. അ​ൽ അ​ക്മാ​ർ ട്രേ​ഡി​ങ് എം.​ഡി അ​ൽ​അ​മീ​ൻ, അ​ൽ ദ​ല്ല ഫ്രൂ​ട്ട്സ് റീ​ജ​ന​ൽ മാ​നേ​ജ​ർ ഷ​ഹീ​ർ ക​ണ​മ​ല, കാ​നു​ൻ ട്രേ​ഡി​ങ് ഉ​ട​മ ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്റ് കെ. ​ഷൗ​ക്ക​ത്ത​ലി, ടീം ​വെ​ൽ​ഫെ​യ​ർ ക​ൺ​വീ​ന​ർ സ​ജീ​ബ് ജ​ലാ​ൽ, കെ. ​മു​സ്ത​ഫ, സി​ദ്ദീ​ഖ്, എ​ൻ.​പി. മു​സ​മ്മി​ൽ മു​ഹ​മ്മ​ദ്, വി. ​അ​യ്യൂ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SalalahPrawasi WelfareRamadan kits
News Summary - Prawasi Welfare Salalah distributes Ramadan kits
Next Story