പ്രാര്‍ഥന സംഗമവും അനുശോചന യോഗവും
text_fieldsസലാല: വയനാട് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി.എ. കരീമിന്റെ നിര്യാണത്തിൽ അനുശോചന യോഗവും പ്രാർഥന സംഗമവും സംഘടിപ്പിച്ചു.
സലാല കെ.എം.സി.സി വയനാട് ജില്ല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. വയനാട് ജില്ലയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞുനിന്ന പി.പി.എ. കരീമിന്റെ വിയോഗം ലീഗിന് വലിയ നഷ്ടമാണെന്ന് യോഗം വിലയിരുത്തി. മയ്യിത്ത് നമസ്കാരത്തിന് അബ്ദുല്ല അൻവരി നേതൃത്വം നൽകി. അനുശോചന യോഗത്തിൽ ജില്ല പ്രസിഡന്റ് നിസാർ കുപ്പാടിത്തറ അധ്യക്ഷത വഹിച്ചു. റഷീദ് കൽപറ്റ, എം.സി. അബു ഹാജി, എൻ.കെ. ഹമീദ് എന്നിവർ സംസാരിച്ചു. ഷമീർ ഫൈസി സ്വാഗതവും ഷഹീർ പനമരം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.