പ്രേംനസീർ സുഹൃദ് സമിതി ലോഗോ പ്രകാശനവും യോഗവും
text_fieldsമസ്കത്ത്: പ്രേംനസീർ സുഹൃദ്‌സമിതിയുടെ ഒമാൻ ചാപ്റ്ററിന്റെ രുപവത്കരണവും ലോഗോ പ്രകാശനവും ആദ്യ പൊതുയോഗവും റൂവിയിലെ ആർ.ജെ.ഇൻസ്റ്റിറ്റൂട്ടിൽ നടന്നു. പ്രേംനസീറെന്നെ മഹാനായ കലാകാരന്റെ സ്മരണ നിലനിർത്തുക എന്നതിനൊപ്പം ഒമാനിലെ വളർന്നുവരുന്ന കലാകാരന്മാർക്ക് അവസരം നൽകുക എന്നതാണ് സമിതിയിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിനു മുന്നോടിയായി കഴിവുള്ള കലാകാരന്മാരെ കണ്ടെത്താൻ ടാലന്റ് ഹണ്ട് ഷോകളും അതിനു ശേഷം വിപുലമായ കലാസന്ധ്യയും സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഷഹീർ അഞ്ചൽ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മുഖ്യരക്ഷാധികാരി അഹമ്മദ് പറമ്പത്ത് പ്രേംനസീർ അനുസ്മരണ പ്രഭാഷണം നടത്തി.
ലോക റെക്കോഡുകൾ സൃഷ്ടിച്ച മലയാളത്തിന്റെ മഹാനായ കലാകാരൻ എന്നതിലുപരി എത്രയോ വലിയ മനുഷ്യസ്നേഹിയായിരുന്നു പ്രേംനസീറെന്ന് അദ്ദേഹം പറഞ്ഞു. സുഹൃദ് സമിതിയുടെ ഔദ്യോഗിക ലോഗോ ഡോ. വി.എം.എ ഹക്കീം പ്രകാശനം ചെയ്തു. ഏറെ പ്രതീക്ഷയോടുകൂടി ആരംഭിച്ച പ്രേം നസീർ ഫൗണ്ടേഷന്റെ പ്രവർത്തനം പല കാരണങ്ങളാൽ നിലച്ചുപോയത് ഏറെ വേദനയുണ്ടാക്കിയ കാര്യമാണെന്നും എന്നാൽ മഹാനായ കലാകാരനെ സ്‌നേഹിക്കുന്നവർ ചേർന്ന് രൂപംകൊടുത്ത പ്രേംനസീർ സുഹൃദ്‌സമിതി മികച്ച പ്രവർത്തനം നടത്തി മുന്നേറണമെന്ന് എന്ന് ലോഗോ പ്രകാശനം ചെയ്ത് ഡോക്ടർ ഹക്കീം ആശംസിച്ചു.
മുഖ്യ രക്ഷാധികാരിയായി അഹമ്മദ് പറമ്പത്തിന് പുറമെ പ്രസിഡന്‍റായി ഷഹീർ അഞ്ചലിന്റെയും വൈസ് പ്രസിഡന്‍റായി കേരളൻ കെ.പി.എ.സി, ജനറൽ സെക്രട്ടറിയായി കൃഷ്ണരാജ് അഞ്ചാലുംമൂട്, ജോയന്റ് സെക്രട്ടറിമാരായി സന്ദീപ്, തൗഫീക്, പൊന്നു സുരേന്ദ്രൻ, ട്രഷററായി വിജയ പ്രസാദ്,ആർട്ട് കൺവീനറായി സാൻസെറ്റ് സ്റ്റുണർ, പ്രോഗ്രാം ഓർഗനൈസറായി ആതിര ഗിരീഷ്, ലേഡീസ് വിങ് സെക്രട്ടറിയായി ഫൗസിയ സനോജ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.