ബിനാമി വ്യാപാരം ചെറുക്കൽ; പ്രഥമ യോഗം ചേർന്നു
text_fieldsമസ്കത്ത്: ബിനാമി വ്യാപാരത്തെ ചെറുക്കുന്നതിനുള്ള ദേശീയ ടീമിന്റെ ആദ്യ യോഗം കഴിഞ്ഞദിവസം വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിൽ നടന്നു. മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ തൊഴിൽ മന്ത്രാലയം, ടാക്സ് അതോറിറ്റി, ചെറുകിട, ഇടത്തര വ്യവസായ വികസന അതോറിറ്റി, ഉപഭോക്തൃ സംരക്ഷണ ഏജൻസി എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഉൾപ്പെടുന്നത്.
മേൽനോട്ടത്തിന് വിധേയമായി വാണിജ്യ പ്രവർത്തനങ്ങൾ നിർദേശിക്കുക, നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക, ബിനാമി വിരുദ്ധ നടപടികൾ നടപ്പിലാക്കുന്നതിനായി സമർപ്പിതരായ ഒരു സാങ്കേതിക ടീമുമായി പതിവായി ചർച്ചകൾ നടത്തുക തുടങ്ങിയവയാണ് ടീമിന്റെ ലക്ഷ്യമെന്ന് യോഗത്തിൽ വിശദീകരിച്ചു.
കമ്പനി ഉടമകളോട് തങ്ങളുടെ വാണിജ്യ രേഖകൾ ഉടനടി ശരിയാക്കാനും, കൃത്യതയും മാനദണ്ഡങ്ങൾ പാലിക്കുന്നതും ഉറപ്പാക്കാനും യോഗം ആവശ്യപ്പെട്ടു. ന്യായവും സുതാര്യവുമായ ബിസിനസ് അന്തരീക്ഷം വളർത്തിയെടുക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
സുൽത്താനേറ്റിനുള്ളിലെ അനധികൃത വ്യാപാര പ്രവർത്തനങ്ങളെ ഫലപ്രദമായി ചെറുക്കുന്നതിന് വൈദഗ്ധ്യവും വിഭവങ്ങളും പ്രയോജനപ്പെടുത്തി പ്രവർത്തനം തുടരാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.