പ്രഥമ ആരോഗ്യ നഗര പുരസ്കാരം മസീറ ദ്വീപിന് സമ്മാനിച്ചു
text_fieldsമസ്കത്ത്: കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയിലെ പ്രഥമ ആരോഗ്യ നഗരത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) പുരസ്കാരം മസീറ ദ്വീപിന് സമ്മാനിച്ചു. ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സാബ്തിയുടെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിൽ ഡബ്ല്യു.എച്ച്.ഒ പ്രതിനിധികളാണ് ദ്വീപിന് പുരസ്കാരം നൽകിയത്.
ആരോഗ്യ മന്ത്രാലയം ഭരണ, സാമ്പത്തിക, ആസൂത്രണകാര്യ അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ ബിൻത് മുഹമ്മദ് അൽ അജ്മിയ, തെക്കൻ ശർഖിയ ഗവർണർ ഡോ യഹ്യ ബിൻ ബദർ അൽ മവാലി, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ദ്വീപിലെ ജനസംഖ്യ വർധിക്കുന്നതും ആരോഗ്യത്തിൽ ചില ജീവിതരീതികൾ ചെലുത്തുന്ന സ്വാധീനവും ഉൾപ്പെടെ, നഗരപ്രദേശങ്ങൾ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികളെ കുറിച്ച് ചടങ്ങിൽ മസിറയിലെ ഡെപ്യൂട്ടി വാലിയും ഹെൽത്തി ഐലൻഡിന്റെ എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായ അബ്ദുൽഹാമിദ് ബിൻ അലി അൽ അബ്രി പറഞ്ഞു. ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഒന്നിലധികം മേഖലകളുടെ പങ്കാളിത്തവും ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.