താമസിച്ചെത്തിയാൽ തൊഴിലാളികൾക്കെതിരെ സ്വകാര്യ കമ്പനികൾക്ക് പിഴ ചുമത്താം
text_fieldsമസ്‌കത്ത്: ഒരുകാരണവുമില്ലാതെ വൈകി എത്തുന്നതടക്കമുള്ള നിയമ ലംഘനങ്ങൾക്ക് തൊഴിലാളികൾക്കും ജീവനക്കാർക്കുമെതിരെ സ്വകാര്യ കമ്പനികൾക്ക് പിഴചുമത്താവുന്നതാണെന്ന് തൊഴിൽ മന്ത്രാലയം. അധികൃതർ പുറത്തിറക്കിയപുതിയ മാർഗ്ഗ നിർദേശത്തിലാണ് ഇക്കാര്യം പറയുന്നത്.അലസത, ജോലിക്കെത്താതിരിക്കുക, തൊഴിൽ സ്ഥലത്തെ പെരുമാറ്റം അടക്കമുള്ളവക്ക് പിഴ ബാധകമാക്കാം. 25ഉം അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യകമ്പനികൾക്കാണ് ഇവ നടപ്പിലാക്കാനാവുക. ഓരോന്നിനും പ്രത്യേക പിഴ ഘടന മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
താമസിച്ചെത്തൽ
15 മിനുറ്റ് വരെ: ആദ്യ തവണയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകുക. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ദിവസ വേതനത്തിന്റെ അഞ്ച്, 10, 15 ശതമാനം വീതം പിടിക്കും.
15 മുതൽ 30 മിനിറ്റ് വരെ: വൈകൽ കാരണം തൊഴിലിൽ ചെറിയ തടസ്സമാണെങ്കിൽ 10,15,25 ശതമാനം വരെ വേതനം പിടിക്കാം.തൊഴിലിൽ വലിയ തടസ്സം നേരിടുകയാണെങ്കിൽ പിഴ ദിവസ വേതനത്തിന്റെ 15,25,50 ശതമാനമായി ഉയർത്തും.
അര മണിക്കൂറിലേറെ: ഒരുമണിക്കൂറിലേറെ വൈകുകയാണെങ്കിൽ ദിവസ വേതനത്തിന്റെ 75 ശതമാനം കട്ടാക്കാം. ജോലിയിലെ തടസ്സം ഇക്കാര്യത്തിൽ പരിഗണിക്കില്ല.
അനുമതിയില്ലാതെ അവധി: അവധി ദിവസത്തെ വേതനം നഷ്ടപ്പെടുന്നതിനൊപ്പം ദിവസ വേതനത്തിന്റെ 25 മുതൽ 50 ശതമാനം വരെ പിടിക്കും.
തൊഴിൽ മികവിലെ അശ്രദ്ധ: തൊഴിലാളികളുടെ സുരക്ഷക്കോ സാമഗ്രികളുടെ നാശത്തിനോ കാരണമാകുന്ന അശ്രദ്ധക്ക് ഒന്ന് മുതൽ അഞ്ച് ദിവസം വരെ സസ്‌പെൻഷൻ ലഭിക്കും.
ലഹരിവസ്തുക്കളുടെ ഉപയോഗം: ജോലി സമയത്ത് മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചാൽ നഷ്ടപരിഹാരം കൂടാതെ ഉടനടി പിരിച്ചുവിടും.നേരത്തേ പോകൽ: നിശ്ചിത സമയത്തിന് മുമ്പ് അനുമതിയില്ലാതെ പോകുകയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ വേതനത്തിന്റെ 50 ശതമാനം വരെ പിടിക്കാം. അല്ലെങ്കിൽ ഒരു ദിവസത്തെ സസ്‌പെൻഷൻ .
നിശ്ചിത എക്‌സിറ്റിലൂടെയല്ലാതെ പോകൽ: ദിവസ വേതനത്തിന്റെ 25 ശതമാനം വരെ പിടിക്കൽ മുതൽ രണ്ട് ദിവസത്തെ സസ്‌പെൻഷൻ വരെയുണ്ടാകും.
അനുമതിയല്ലാതെ സന്ദർശകരെ സ്വീകരിക്കൽ: കമ്പനിയിലെ ജീവനക്കാരെയല്ലാതെ അനുമതി കൂടാതെ സ്വീകരിച്ചാൽ വ്യത്യസ്ത പിഴ ഈടാക്കും. തൊഴിലിത്തൈ സുരക്ഷ പരിഗണിച്ചായിരിക്കും പിഴ.
ജോലിക്കിടെ ഉറങ്ങലും തിന്നലും: നിരോധിത സ്ഥലങ്ങളിൽ തിന്നൽ, തൊഴിൽ സമയത്ത് ഉറങ്ങൽ തുടങ്ങിയവക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ഒന്നിലേറെ ദിവസങ്ങളിലേക്ക് സസ്‌പെൻഷൻ വരെയുണ്ടാകും.
സ്വന്തം ആവശ്യത്തിനായി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തൽ:കമ്പനി ഫോൺ അടക്കമുള്ള സൗകര്യങ്ങൾ അനുമതിയില്ലാതെ സ്വന്തം ആവശ്യത്തിനായിപയോഗിച്ചാൽ പിഴക്ക് കാരണമാകും.
ഹാജർ രേഖകൾ മാറ്റം വരുത്തൽ: ഹാജർ ലോഗുകൾ മാറ്റം വരുത്തുന്നത് കനത്ത പിഴക്ക് കാരണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.