സ്വകാര്യ ഫാർമസി മേഖല പൂർണമായും സ്വദേശിവത്കരിക്കാൻ ഒരുങ്ങുന്നു
text_fieldsമസ്കത്ത്: സ്വകാര്യ ഫാർമസി മേഖലയിൽ പൂർണമായി സ്വദേശിവത്കരിക്കാൻ ലക്ഷ്യമിട്ട് അധികൃതർ. ആരോഗ്യ മേഖലയിൽ ഒമാനികളുടെ തൊഴിൽ പുരോഗതി ലക്ഷ്യമിട്ടുള്ള പ്രധാന സംരംഭങ്ങളെക്കുറിച്ച് ആരോഗ്യ മേഖല ഭരണ സമിതി കഴിഞ്ഞദിവസം ചർച്ച നടത്തി.
മജ്ലിസ് ശൂറയുടെ യൂത്ത് ആൻഡ് ഹ്യൂമൻ റിസോഴ്സ് കമ്മിറ്റിയുമായി നടത്തിയ യോഗത്തിൽ, ഒമാനികളുടെ ഉടമസ്ഥതയിലുള്ളതും പ്രവർത്തിക്കുന്നതുമായ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കുള്ള സാമ്പത്തിക പ്രോത്സാഹന പാക്കേജുകൾ ഉൾപ്പെടെ നിരവധി നിർദേശങ്ങൾ കമ്മിറ്റി അവലോകനം ചെയ്തു. ഇത് സ്വകാര്യ ആരോഗ്യമേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നതിനും നിലനിർത്തുന്നതിനും കൂടുതൽ ഒമാനികൾക്ക് പ്രോത്സാഹനം നൽകുമെന്നാണ് കരുതുന്നത്.
സ്വകാര്യ ഫാർമസികളിൽ നൂറുശതമാനം സ്വദേശിവത്കരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ചർച്ച നടന്നിരുന്നത്. ആരോഗ്യ പരിപാലന സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും മേഖലയിൽ ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനുമായി രൂപകൽപന ചെയ്ത തൊഴിലുമായി ബന്ധപ്പെട്ട പരിശീലനവും യോഗ്യതാ സംരംഭങ്ങളും യോഗം പര്യവേക്ഷണം ചെയ്തു.
ആരോഗ്യ സ്ഥാപനങ്ങൾക്കുള്ളിലെ പ്രവർത്തന സംവിധാനങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനും മേഖലയിൽ അധിക മൂല്യം സൃഷ്ടിക്കുന്നതിന് പ്രാദേശിക പ്രതിഭകളുടെ സംയോജനം ഉറപ്പാക്കുന്നതിനും ആരോഗ്യ മേഖല ഭരണ സമിതി നിർണായക പങ്കാണ് വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.