രക്തദാതാക്കൾക്ക് പ്രിവിലേജ് കാർഡ്
text_fieldsമസ്കത്ത്: അടൂർ മസ്കത്ത് മലയാളി അസോസിയേഷനും വാദി കബീർ വെൽനസ് മെഡിക്കൽ സെന്ററും ഒമാൻ ആരോഗ്യ മന്ത്രാലയവുമായി ചേർന്നു നടത്തിയ രക്തദാന ക്യാമ്പിലെ രക്തദാതാക്കൾക്ക് വെൽനസ് മെഡിക്കൽസിന്റെ പ്രിവിലേജ് കാർഡ് നൽകി. സൗജന്യ ഡോക്ടർ പരിശോധനയും മറ്റു ടെസ്റ്റുകൾക്കുള്ള ഡിസ്കൗണ്ടുകളും ചേർന്നതാണ് പ്രിവിലേജ് കാർഡ്.
ഒമാൻ കോളജ് ഓഫ് ഹെൽത്ത് ആൻഡ് സയൻസ് ലക്ചറർ സജി ഉതുപ്പാൻ കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. റെജി ഇടിക്കുള അടൂർ, കേശവ്, സിജോ ജോർജ്, നിസി, ടിജിൻ, ഗ്രീഷ്മ, ടിനു, ഐശ്വര്യ, റിജാസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.