ഒമാനിൽ കാളപ്പോരിന് നിരോധനം
text_fieldsമസ്കത്ത്: ഒമാെൻറ പരമ്പരാഗത വിനോദമായ കാളപ്പോരിന് കാർഷിക-മത്സ്യ വിഭവ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി.മൃഗങ്ങളെ വിവിധ വിനോദങ്ങൾക്കും കാളപ്പോര് അടക്കം കായിക പരിപാടികൾക്കും ഉപയോഗിക്കുന്നത് വിലക്കിയാണ് കാർഷിക, മത്സ്യവിഭവ വകുപ്പ് മന്ത്രി ഡോ.സൗദ് ബിൻ ഹമൂദ് ബിൻ അഹമ്മദ് അൽ ഹബ്സി പുറപ്പെടുവിച്ച ഉത്തരവ് നവംബർ മൂന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്നതിെൻറയും മൃഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിെൻറയും ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
കലാപരമോ വിനോദപരമോ ആയ പ്രദർശനങ്ങൾക്ക് മൃഗങ്ങളെ ഉപയോഗിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി നൽകാനാണ് മന്ത്രിതല ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നത്.ഒരു മാസം തടവും 500 റിയാൽ പിഴയും അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒരു ശിക്ഷ നൽകാനാണ് നിയമത്തിൽ പറയുന്നത്. ഒട്ടകങ്ങൾക്ക് അപകടകരമായ വസ്തുക്കൾ കുത്തിവെക്കൽ, അറവിന് മുമ്പുള്ള ക്രൂരത, മൃഗങ്ങൾക്ക് പോഷകാഹാരങ്ങൾ നൽകാതിരിക്കൽ, വിശ്രമം നൽകാതിരിക്കൽ, അസുഖമുള്ളതോ പരിക്കേറ്റതോ ആയ മൃഗങ്ങളെ പ്രദർശിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളും ശിക്ഷാർഹമായ കുറ്റമാണ്.
കൂടുതൽ മൃഗങ്ങളുള്ള ഉടമകൾക്ക് അവയെ പരിപാലിക്കാൻ ആവശ്യത്തിന് ജീവനക്കാർ ഉണ്ടായിരിക്കുകയും വേണമെന്ന് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.