വ്യാപാര കേന്ദ്രങ്ങളിലെ പ്രൊമോഷനൽ കാമ്പയിൻ: നിയമത്തിൽ ഭേദഗതി
text_fieldsമസ്കത്ത്: വ്യാപാര സ്ഥാപനങ്ങളുടെ പ്രൊമോഷനൽ ഒാഫറുകൾ സംബന്ധിച്ച നിയമത്തിൽ ഒമാൻ േഭദഗതി വരുത്തി. വ്യാപാര കേന്ദ്രങ്ങളിലെ സ്റ്റോറുകൾക്ക് ഒരുമിച്ച് വർഷത്തിൽ ഒരിക്കൽ മൂന്ന് ദിവസത്തേക്ക് തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും സംബന്ധിച്ച പ്രൊമോഷനൽ കാമ്പയിൻ സംഘടിപ്പിക്കാമെന്നതാണ് ഭേദഗതികളിൽ പ്രധാനപ്പെട്ടതെന്ന് വാണിജ്യ- വ്യവസായ- നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഗസറ്റിൽ പ്രസിദ്ധീകരിച്ച മന്ത്രിതല ഉത്തരവ് പ്രകാരമുള്ള നിയമ ഭേദഗതി ഒക്ടോബർ 26 തിങ്കളാഴ്ച പ്രാബല്യത്തിൽ വരും.
വാണിജ്യ, വ്യവസായ, സേവന സംരംഭങ്ങളുടെ എല്ലാ പ്രൊമോഷനൽ ഒാഫറുകൾക്കും ഇൗ നിയമ ഭേദഗതി ബാധകമാണ്. ഷോപ്പിങ് മാളുകളിലെ ഫാസ്റ്റ്ഫുഡ് ശൃംഖലകൾ വർഷം മുഴുവൻ നടത്തുന്ന പ്രൊമോഷനൽ പരിപാടികൾ, സാധനങ്ങൾ വാങ്ങുന്നതിന് സമ്മാനങ്ങൾ നൽകുന്ന പ്രൊമോഷനുകൾക്കും ഇൗ നിയമ ഭേദഗതി ബാധകമായിരിക്കില്ല. എന്നാൽ, ഇവയുടെ പരസ്യങ്ങൾക്കും പോസ്റ്ററുകൾക്കും തുടങ്ങുന്നതിന് മുമ്പ് മന്ത്രാലയത്തിെൻറ അനുമതി വാങ്ങണം. ഉൽസവങ്ങളുടെ ഭാഗമായി മാളുകളും റീെട്ടയിൽ സെൻററുകളും സംഘടിപ്പിക്കുന്ന പ്രൊമോഷനൽ പരിപാടികൾ, പുതിയ ശാഖ ഉദ്ഘാടന ഭാഗമായുള്ള ഒറ്റദിവസത്തെ പബ്ലിസിറ്റി കാമ്പയിൻ എന്നിവയും മന്ത്രാലയത്തിെൻറ മുൻകൂർ അനുമതിയോടെ നടത്താം.
വാണിജ്യ, വ്യവസായ, സേവന സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിെൻറ ബന്ധപ്പെട്ട പെർമിറ്റ് ഇല്ലാതെ ഒരു തരത്തിലുള്ള പ്രൊമോഷനൽ ഒാഫറുകളും പരസ്യങ്ങളും നൽകുവാൻ പാടുള്ളതല്ല. ഒാഫർ തുടങ്ങുന്നതിന് 15 ദിവസം മുെമ്പങ്കിലും അനുമതിക്കായുള്ള അപേക്ഷ സമർപ്പിക്കണം.
പ്രൊമോഷെൻറ രീതി, കാലാവധി സ്ഥലങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം അപേക്ഷയിൽ ഉണ്ടായിരിക്കണം. ഒാഫറിൽ വിൽപന നടത്തുന്ന സാധനങ്ങൾ ഉപയോഗ യോഗ്യമായ വിധത്തിൽ കാലാവധി കഴിഞ്ഞതാണെന്നും വില യഥാർഥ വിലയേക്കാൾ കൂടുതൽ അല്ല എന്നതടക്കം കാര്യങ്ങളിലും ലൈസൻസിന് അപേക്ഷിക്കുന്നയാൾ ഉറപ്പുനൽകണം. പുകയില ഉൽപന്നങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ ഉപയോഗം നേരിേട്ടാ അല്ലാതെയോ പ്രോത്സാഹിപ്പിക്കുകയും ചെയ്യരുത്.
നിയമലംഘനം ശ്രദ്ധയിൽ പെടുന്ന പക്ഷം പ്രൊമോഷൻ നിർത്തിവെക്കാൻ ഉത്തരവിടുമെന്നും മന്ത്രാലയം അറിയിച്ചു. ഡിസ്കൗണ്ട് വിൽപന സംബന്ധിച്ച നിയമത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. വാണിജ്യ കേന്ദ്രങ്ങളിലെ സ്ഥാപനങ്ങൾക്ക് ഡിസ്കൗണ്ട് വിൽപനക്കായുള്ള അനുമതിക്ക് ഒറ്റക്കൊറ്റക്ക് അപേക്ഷിക്കേണ്ടതില്ല. വാണിജ്യ കേന്ദ്രം/ മാൾ മാനേജ്മെൻറ് ആണ് ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത്. വർഷത്തിൽ ഒരിക്കൽ മൂന്ന് ദിവസമാണ് ഇങ്ങനെ ഒാഫർ വിൽപനക്ക് അനുമതി ലഭിക്കുകയുള്ളൂ. കുറഞ്ഞത് 30 ശതമാനം വരെ വിലക്കുറവ് ഇതുപ്രകാരം നൽകണമെന്നും ഇത് സംബന്ധിച്ച ഉത്തരവിൽ പറയുന്നു.കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായിട്ടാണ് പ്രൊമോഷനൽ ഒാഫറുകൾ നിർത്തിെവച്ചിരുന്നത്. ഒാഫറുകളും ഡിസ്കൗണ്ടുകളും തുടങ്ങുന്നതിനുള്ള അപേക്ഷകൾ മന്ത്രാലയം സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.