മുഹമ്മദ് നബി സര്‍വ ചരാചരങ്ങളുടെയും നേതാവ് -ശൈഖ് ജമീല്‍
text_fieldsമസ്കത്ത് : മുഹമ്മദ് നബി മനുഷ്യരുടെ മാത്രം നേതാവല്ലെന്നും സകല ചരാചരങ്ങളുടെയും നേതാവാണെന്നും ഒമാനി പൗരപ്രമുഖന്‍ ശൈഖ് ജമീല്‍. മബേല കെ.എം.സി.സി മാനേജ്മെന്റ് നടത്തുന്ന ശിഹാബ് തങ്ങള്‍ സ്മാരക ഹയര്‍ സെക്കൻഡറി ഖുര്‍ആന്‍ മദ്റസയുടെ നബിദിനാഘോഷ പരിപാടി 'മെഹ്ഫിലെ മീലാദ് 2022ല്‍' മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒമാനി ഗായകന് യഹ്യ സുലൈമാന്‍ പ്രവാചക ഗാനം ആലപിച്ചു.
പൊതുസമ്മേളനം മസ്കത്ത് കെ.എം.സി.സി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി ഉപാധ്യക്ഷന്‍ എ.കെ.കെ തങ്ങള്‍ അധ്യക്ഷതവഹിച്ചു. മബേല കെ.എം.സി.സി വൈസ് പ്രസിഡന്റ് അറഫാത് വിശിഷ്ട അതിഥിക്കുള്ള മെമന്റോ സമ്മാനിച്ചു.
സദര്‍ മുഅല്ലിം മുസ്തഫ റഹ്മാനി, അധ്യാപകരായ അഷ്റഫ് ബാഖവി, യൂസുഫ് ബാഖവി, അബ്ദുല്‍ ഖാദര്‍ മൗലവി എന്നിവര്‍ മികച്ച അധ്യാപര്‍ക്കുള്ള ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. കോവിഡ് കാലത്തെ മികച്ച സേവനത്തിന് സി.കെ.വി റാഫി, മികച്ച പൊതുപ്രവര്‍ത്തനത്തിന് ഇബ്റാഹീം ഒറ്റപ്പാലം, ഇസ്മാഈല്‍ പുന്നോള്‍, യാക്കൂബ് തിരൂര്‍ എന്നിവര്‍ക്കുള്ള മെമന്റോകളും ശൈഖ് ജമീല്‍ കൈമാറി. മദ്റസ കുട്ടികളുടെ കൈയെഴുത്തു മാഗസിനും അദ്ദേഹം പ്രകാശനം ചെയ്തു. വിദ്യാർഥികളുടെ കലാമത്സരങ്ങള്‍, ദഫ്, സ്കൗട്ട്, ഫ്ലവര്‍ഷോ, ബുര്‍ദ മജ്ലിസ് തുടങ്ങിയ പരിപാടികളും അരങ്ങേറി. വിജയികള്‍ക്കുള്ള ട്രോഫി ഖുര്‍ത്തുബ ഹൗസ് ഏറ്റുവാങ്ങി. പൊതുപരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. അഷ്റഫ് പോയിക്കര സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.