Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാചക...

പ്രവാചക സ​ന്ദേ​ശ​ങ്ങ​ള്‍ മ​നു​ഷ്യ​നെ ന​വീ​ക​രി​ക്കും -​കാ​ന്ത​പു​രം

text_fields
bookmark_border
inauguration
cancel
camera_alt

റൂ​വി ഗോ​ള്‍ഡ​ന്‍ തു​ലി​പ്പി​ല്‍ ഐ.​സി.​എ​ഫ് ഒ​മാ​ന്‍ സം​ഘ​ടി​പ്പി​ച്ച മ​ഹ​ബ്ബ കോ​ണ്‍ഫ​റ​ന്‍സ് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​സ്‌​ക​ത്ത്: സ​മൂ​ഹ​ത്തി​ന്റെ സാം​സ്‌​കാ​രി​കാ​ഭ്യു​ന്ന​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന പ്ര​സ​ക്ത​മാ​യ സ​ന്ദേ​ശ​ങ്ങ​ളാ​ണ് പ്ര​വാ​ച​ക​ന്‍ മു​ഹ​മ്മ​ദ് ന​ബ​യു​ടേ​തെ​ന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍. റൂ​വി ഗോ​ള്‍ഡ​ന്‍ തു​ലി​പ്പി​ല്‍ ഐ.​സി.​എ​ഫ് ഒ​മാ​ന്‍ സം​ഘ​ടി​പ്പി​ച്ച മ​ഹ​ബ്ബ കോ​ണ്‍ഫ​റ​ന്‍സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തി​രു​ന​ബി സ​ന്ദേ​ശ​ങ്ങ​ള്‍ മ​നു​ഷ്യ​നെ ന​വീ​ക​രി​ക്കു​ന്ന​വ​യാ​ണ്. സ്നേ​ഹ​വും സാ​ഹോ​ദ​ര്യ​വും സ​മ​ത്വ​വും പു​ല​ര്‍ത്തു​ന്ന​തും മാ​ന​വി​ത​ക​ത​യെ ഉ​ണ​ര്‍ത്തു​ന്ന​തു​മാ​യ പ്ര​വാ​ച​ക​ച​ര്യ​ക​ള്‍ വി​ശ്വാ​സി​ക​ള്‍ ജീ​വി​ത​ഭാ​ഗ​മാ​ക്ക​ണ​മെ​ന്ന് കാ​ന്ത​പു​രം പ​റ​ഞ്ഞു.

ഡോ. ​പി. മു​ഹ​മ്മ​ദ​ലി മു​ഖ്യാ​തി​ഥി​യാ​യി. മ​ര്‍ക​സ് നോ​ള​ജ് സി​റ്റി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഡോ. ​എ.​പി. അ​ബ്ദു​ല്‍ ഹ​കീം അ​സ്ഹ​രി സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ഹ​ബ്ബ കോ​ണ്‍ഫ​റ​ന്‍സി​ന്റെ ഭാ​ഗ​മാ​യി മ​ദ്‌​റ​സ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍, ബു​ര്‍ദ മ​ജ്‌​ലി​സ്, ക​ഫേ പ​ള്‍സ് തു​ട​ങ്ങി​യ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ഒ​മാ​ന്‍ ഔ​ഖാ​ഫ് മ​ത​കാ​ര്യ മ​ന്ത്രാ​ല​യം ഫ​ത്‌​വ കാ​ര്യാ​ല​യ സെ​ക്ര​ട്ട​റി ശൈ​ഖ് അ​ഫ് ഹ്ബി​ന്‍ അ​ഹ്മ​ദ് അ​ല്‍ ഖ​ലീ​ലി, ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ ശാ​സ്ത്ര പ​രി​ശീ​ല​ക​ന്‍ ശൈ​ഖ് ത്വാ​രി​ഖ് അ​ബ്ദു​ല്‍ ഹാ​ദി (ഈ​ജി​പ്ത്), ലു​ലു ഒ​മാ​ന്‍ റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ കെ.​എ. ശ​ബീ​ര്‍ , മ​ക്ക ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ മ​മ്മു​ട്ടി.

സൂ​ഹു​ല്‍ ഫൈ​ഹ ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ജ​ബ്ബാ​ര്‍ ഹാ​ജി, കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ര്‍, അ​ല്‍ ഫ​ഹ​ദ് സേ​ഫ്റ്റി ട്രേ​ഡി​ങ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​മീ​ര്‍, ബ​ദ്ര്‍ ഷി​പ്പി​ങ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​ബ്ദു​റ​ഹീം, ക​ര്‍ണാ​ട​ക വ​ഖ​ഫ് ബോ​ര്‍ഡ് പ്ര​സി​ഡ​ന്റ് ശാ​ഫി സ​അ​ദി, സൂ​ര്‍ ബ​ഹ്‌​ല ചെ​യ​ര്‍മാ​ന്‍ എ​സ്. മു​ഹ​മ്മ​ദ്, മു​തി​ര്‍ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ​ന്‍.​ഒ. ഉ​മ്മ​ന്‍, ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് സ​ജി പി​ച്ച​ക​ശ്ശേ​രി, ഇ​ന്‍കാ​സ് ഒ​മാ​ന്‍ പ്ര​സി​ഡ​ന്റ് അ​നീ​ഷ് ക​ട​വി​ല്‍, ത​റ​യി​ട്ടാ​ല്‍ ഹ​സ​ന്‍ സ​ഖാ​ഫി തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രും സം​ബ​ന്ധി​ച്ചു.

പ്ര​കീ​ര്‍ത്ത​ന സ​ദ​സ്സി​ന് സു​ഹൈ​ല്‍ അ​സ്സ​ഖാ​ഫ് ത​ങ്ങ​ള്‍ മ​ട​ക്ക​ര, ശൈ​ഖ് ഹൈ​സം അ​ല്‍ ബ​ലൂ​ഷി മ​സ്‌​ക​ത്ത്, ശൈ​ഖ് അ​മ്മാ​ര്‍ അ​ബൂ മു​ഹ​മ്മ​ദ് ദാ​ര്‍സൈ​ത്ത്, ശൈ​ഖ് ശു​ഐ​ബ് അ​ഹ്മ​ദ് സി​റി​യ, ശൈ​ഖ് മു​ഹ​മ്മ​ദ് ഖ​മീ​സ് അ​ല്‍ ഫൂ​രീ ആ​മി​റാ​ത്ത്, ശൈ​ഖ് അ​ബ്ദു​ല്ല യ​ഹ് യാ ​അ​ല്‍ കി​ന്ദി നി​സ്‌​വ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Prophetic messages will renew man - Kanthapuram
Next Story