Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാചക സ്മരണയിൽ...

പ്രവാചക സ്മരണയിൽ നബിദിനം ആഘോഷിച്ചു

text_fields
bookmark_border
prophets day
cancel
camera_alt

റൂ​വി മ​ദ്​​റ​സ​യി​ൽ ന​ട​ന്ന മൗ​ലി​ദ്​ പാ​രാ​യ​ണം

മൗ​ലി​ദ്​ പാ​രാ​യ​ണ​ങ്ങ​ളും അ​ന്ന​ദാ​ന​ങ്ങ​ളും ന​ട​ന്നു

മ​സ്ക​ത്ത്: പ്ര​വാ​ച​ക സ്മ​ര​ണ​യി​ൽ ഒ​മാ​നി​ൽ ന​ബി​ദി​നം ആ​ഘോ​ഷി​ച്ചു. അ​ൽ ആ​ലം കൊ​ട്ടാ​ര​ത്തി​ലെ അ​ൽ മൗ​ലി​ദ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​നെ പ്ര​തി​നി​ധാ​നം​ചെ​യ്ത് പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, മ​ന്ത്രി​മാ​ർ, സു​ൽ​ത്താ​ന്റെ സാ​യു​ധ​സേ​ന​യു​ടെ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ​യും ക​മാ​ൻ​ഡ​ർ​മാ​ർ, ഒ​മാ​നി​ലെ ഇ​സ്​​ലാ​മി​ക രാ​ജ്യ​ങ്ങ​ളി​ലെ ന​യ​ത​ന്ത്ര ദൗ​ത്യ​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ, നി​ര​വ​ധി അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. രാ​ജ്യ​ത്ത്​ വി​വി​ധ മു​സ്​​ലിം പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. മൗ​ലി​ദ്​ പാ​രാ​യ​ണ​ങ്ങ​ളും അ​ന്ന​ദാ​ന​ങ്ങ​ളും ന​ട​ന്നു.

റൂ​വി അ​ൽ​കൗ​സ​ർ മ​ദ്​​റ​സ​യി​ൽ ന​ട​ന്ന മൗ​ലി​ദ്​ പാ​രാ​യ​ണം

വി​വി​ധ സ്​​ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ്ര​വാ​ച​ക​ ജീ​വി​ത​ത്തി​ൽ​നി​ന്നു​ള്ള മൂ​ല്യ​ങ്ങ​ളും പാ​ഠ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും പ്ര​സം​ഗ​ക​ർ ഉ​ദ്ബോ​ധി​പ്പി​ച്ചു. വി​വി​ധ മ​ദ്​​റ​സ​ക​ളി​ൽ മൗ​ലി​ദ് പാ​രാ​യ​ണ​വും കു​ട്ടി​ക​ൾ​ക്കു​ള്ള ക​ലാ​മ​ത്സ​ര പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. മ​സ്ക​ത്ത് സു​ന്നി സെ​ന്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റൂ​വി മ​ദ്​​റ​സ​യി​ൽ ന​ട​ന്ന മൗ​ലി​ദ്​ പാ​രാ​യ​ണ​ത്തി​ന്​ മു​ഹ​മ്മ​ദ​ലി ഫൈ​സി നേ​തൃ​ത്വം ന​ൽ​കി.

നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​​​ങ്കെ​ടു​ത്തു. റൂ​വി അ​ൽ​കൗ​സ​ർ മ​ദ്​​റ​സ​യി​ൽ ന​ട​ന്ന മൗ​ലി​ദ്​ പാ​രാ​യ​ണ​ത്തി​ന്​ മു​സ്ത​ഫ കാ​മി​ൽ സ​ഖാ​ഫി, റ​ഫീ​ഖ് സ​ഖാ​ഫി, അ​ബ്ദു​റ​ഹ്മാ​ൻ ല​ത്തീ​ഫി, ഹ​നീ​ഫ് സ​ഖാ​ഫി, ഇ​സ്മാ​യി​ൽ സ​ഖാ​ഫി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​രും​ദി​വ​സ​ങ്ങ​ളി​ലും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ബി​ദി​ന പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്​. വി​വി​ധ മ​ദ്​​റ​സ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ളും ഇ​ന്ന്​ അ​ര​ങ്ങേ​റും.

ന​ബി​ദി​ന​ത്തി​ന്‍റെ നാ​ട്ടോ​ര്‍മ​ക​ളു​മാ​യി ‘ക​ഫേ പ​ള്‍സ്’

മ​സ്‌​ക​ത്ത്: ന​ബി​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഗൃ​ഹാ​തു​ര ഓ​ര്‍മ​ക​ള്‍ പ​ങ്കു​വെ​ച്ച് ‘ക​ഫേ പ​ള്‍സ്’ വേ​ദി​യി​ല്‍ വീ​ണ്ടും ഒ​ത്തു​കൂ​ടി റൂ​വി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍. രാ​ത്രി വൈ​കു​വോ​ളം ജോ​ലി​യി​ല്‍ ക​ഴി​യു​ന്ന റ​സ്‌​റ്റാ​റ​ന്റ്, കോ​ഫി​ഷോ​പ്പ്, ഫു​ഡ്സ്റ്റ​ഫ്, ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്ക് നാ​ട്ടോ​ര്‍മ​ക​ളും പു​ത്ത​ന്‍ അ​നു​ഭ​വ​ങ്ങ​ളും സ​മ്മാ​നി​ക്കു​ന്ന​താ​യി​രു​ന്നു സം​ഗ​മം.

മ​ദ്ഹ് ഗാ​ന​ങ്ങ​ളും മാ​പ്പി​ള​പ്പാ​ട്ടു​ക​ളും ആ​ല​പി​ച്ചും പ​റ​ഞ്ഞും ആ​ന​ന്ദ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ള്‍ പ​ങ്കു​വെ​ച്ചു. ഐ.​സി.​എ​ഫും റൂ​വി അ​ല്‍ കൗ​സ​ര്‍ മ​ദ്‌​റ​സ​യും ചേ​ര്‍ന്നാ​ണ്, രാ​ത്രി വൈ​കു​വോ​ളം ജോ​ലി​യി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന പ്ര​വാ​സി​ക​ള്‍ക്കു​വേ​ണ്ടി ‘ക​ഫേ പ​ള്‍സ്’ മി​ലാ​ദ് സം​ഗ​മം ന​ട​ത്തി​യ​ത്.

റൂ​വി അ​ല്‍ ഫ​വാ​ന്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ദ്‌​റ​സ കാ​ല​യ​ള​വി​ല്‍ പ​ഠി​ച്ച പാ​ട്ടു​ക​ള്‍ സ​ദ​സ്യ​ര്‍ക്കു മു​ന്നി​ല്‍ അ​വ​ത​രി​പ്പി​ച്ചും ഗൃ​ഹാ​തു​ര ഓ​ര്‍മ​ക​ളി​ലേ​ക്കു​ള്ള മ​ട​ങ്ങി​പ്പോ​ക്കു​കൂ​ടി​യാ​യി. വി​ശ്ര​മ​മി​ല്ലാ​ത്ത ജോ​ലി​യു​ടെ വി​ര​സ​ത ഒ​ഴി​വാ​ക്കി ഉ​ന്മേ​ഷം സ്വാ​യ​ത്ത​മാ​ക്കാ​നും സാ​ധി​ക്കു​ന്ന ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി പ്ര​വാ​സ​ജീ​വി​ത​ത്തി​ല്‍ അ​പൂ​ര്‍വം ല​ഭി​ക്കു​ന്ന സു​ന്ദ​ര​നി​മി​ഷ​ങ്ങ​ളാ​ണെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഐ.​സി.​എ​ഫും റൂ​വി അ​ല്‍ കൗ​സ​ര്‍ മ​ദ്‌​റ​സ​യും ചേ​ര്‍ന്നൊ​രു​ക്കി​യ ‘ക​ഫേ പ​ള്‍സ്’ പ​രി​പാ​ടി​യി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ

മി​ലാ​ദ് പ​രി​പാ​ടി​ക​ളി​ല്‍ പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​രെ പ​ങ്കു​കൊ​ള്ളി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ര്‍ പ​റ​ഞ്ഞു. അ​ബ്ദു​റ​ഹ്മാ​ന്‍ ല​ത്തീ​ഫി പ്രാ​ര്‍ഥ​ന നി​ര്‍വ​ഹി​ച്ചു. റ​ഫീ​ഖ് സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ത​ഫ കാ​മി​ല്‍ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് അ​ലി സം​സാ​രി​ച്ചു.

ഐ.​സി.​എ​ഫ് ഒ​മാ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് റാ​സി​ക്ക് ഹാ​ജി സ്വാ​ഗ​തം പ​റ​ഞ്ഞു. റ​ഫീ​ഖ് ധ​ർ​മ​ടം, ന​ജു​മു സാ​ഖി​ബ്, ജാ​ഫ​ര്‍ ഓ​ട​ത്തോ​ട്, അ​ബ്ദു​റ​ഷീ​ദ് നി​ര്‍വേ​ലി, കാ​സിം ചാ​വ​ക്കാ​ട്, ഹ​നീ​ഫ് സ​ഖാ​ഫി എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. അ​നീ​സ് സ​ഖാ​ഫി, ഉ​സ്മാ​ന്‍ സ​ഖാ​ഫി, ഇ​സ്മാ​യി​ല്‍ സ​ഖാ​ഫി എ​ന്നി​വ​ർ മൗ​ലി​ദി​ന് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationOmanProphets day
News Summary - Prophet's Day was celebrated
Next Story