ഒമാനി പൗരനെ കണ്ടെത്താൻ പൊതുജന സഹായം തേടി
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിൽനിന്ന് കാണാതായ സ്വദേശി പൗരനെ കണ്ടെത്താൻ റോയൽ ഒമാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. അൽ-ഹാഫിലെ പൗരനായ മുഹമ്മദ് ബിൻ മൻഷർ ബിൻ ആതിയെകണ്ടെത്താനാണ് സഹായംതേടിയത്. നവംബർ 28ന് സലാല വിലായത്തിലെ അവ്കാദ് ഏരിയയിലുള്ള വീട്ടിൽനിന്നാണ് ഇയാളെ കാണാതായത്.
ഒമാനി പൗരനെ കണ്ടെത്താൻ പൊതുജന സഹായം തേടിആളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9999 നമ്പറിൽ പൊലീസ് ഓപറേഷൻസ് സെന്ററുമായോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.നേരത്തേ കാണാതായ ഹമീദ അൽ-അമ്രിയ എന്നയാളെ രണ്ട് മാസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയതായി റോയൽ ഒമാൻ പൊലീസ് തിങ്കളാഴ്ച അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.