Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ-​മാ​ഗ​സി​ൻ ടൈ​റ്റി​ൽ...

ഇ-​മാ​ഗ​സി​ൻ ടൈ​റ്റി​ൽ പ്ര​കാ​ശം ചെ​യ്തു

text_fields
bookmark_border
e magazine
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല പു​റ​ത്തി​റ​ക്കു​ന്ന ഇ-​മാ​ഗ​സി​ൻ 'മി​റ​ർ ഓ​ഫ് സ​ലാ​ല' യു​ടെ ടൈ​റ്റി​ൽ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ​നി​ന്ന്

സ​ലാ​ല: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല പു​റ​ത്തി​റ​ക്കു​ന്ന ഇ-​മാ​ഗ​സി​ൻ 'മി​റ​ർ ഓ​ഫ് സ​ലാ​ല' യു​ടെ ടൈ​റ്റി​ൽ പ്ര​കാ​ശ​നം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ കെ.​പി.​ക​രു​ണ​ൻ നി​ർ​വ​ഹി​ച്ചു. മ​ല​യാ​ള ഭാ​ഷ പു​തി​യ എ​ഴു​ത്തു​കാ​രാ​ൽ സ​മ്പ​ന്ന​മാ​ണെ​ന്നും ഏ​റെ വാ​യി​ക്ക​പ്പെ​ടു​ന്ന ധാ​രാ​ളം ര​ച​ന​ക​ൾ മ​ല​യാ​ള​ത്തി​ൽ പു​തി​യ​താ​യി പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ന്നു​യെ​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ലാ​ല ഐ​ഡി​യ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്ല മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലാ​ല​യി​ലെ എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും സ​ർ​ഗാ​ത്മ​ക​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന ഒ​ന്നാ​യി​രി​ക്കും മി​റ​ർ ഓ​ഫ് സ​ലാ​ല എ​ന്ന ഇ-​മാ​ഗ​സി​ൻ എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജീ​ബ് ജ​ലാ​ൽ സ്വാ​ഗ​ത​വും ത​സ്റീ​ന ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മാ​ഗ​സി​ൻ എ​ഡി​റ്റ​ർ റ​ജീ​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ര​വീ​ന്ദ്ര​ൻ നെ​യ്യാ​റ്റി​ൻ​ക​ര, സാ​ജി​ത ഹ​ഫീ​സ്, ട്ര​ഷ​റ​ർ വ​ഹീ​ദ് ചേ​ന്ദ​മം​ഗ​ലൂ​ർ, മു​സ​മ്മി​ൽ മു​ഹ​മ്മ​ദ്, പി.​ടി.​സ​ബീ​ർ, മു​സ്ത​ഫ പൊ​ന്നാ​നി, ഉ​സ്മാ​ൻ ക​ള​ത്തി​ങ്ക​ൽ, ഷ​ഹ​നാ​സ്, ആ​രി​ഫ, മും​താ​സ്, റ​മീ​സ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsE-MagazineTitle
News Summary - Published in the e-magazine title
Next Story