സമയനിഷ്ഠ പാലിക്കൽ; ഒന്നാം സ്ഥാനവുമായി വീണ്ടും ഒമാൻ എയർ
text_fieldsമസ്കത്ത്: സമയനിഷ്ഠ പാലിക്കുന്ന എയർലൈൻ നിലയിൽ വീണ്ടും ഒന്നാം സ്ഥാനവുമായി സുൽത്താനേറ്റിന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ. കൃത്യനിഷ്ഠപാലിക്കുന്നതിൽ മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലുമാണ് ഒമാൻ എയറിന് ഒന്നാം സ്ഥാനം ലഭിച്ചത്. തുടർച്ചയായി രണ്ടാം വർഷമാണ് ഈ നേട്ടം ഒമാൻ എയർ സ്വന്തമാക്കുന്നത്.
ആഗോള ട്രാവൽ ഡേറ്റ അനാലിസിസ് കമ്പനിയായ സിറിയം 2023ൽ നടത്തിയ ഓൺ-ടൈം പെർഫോമൻസ് റിവ്യൂ ഫലങ്ങളിലാണ് ഇക്കാര്യം പറയുന്നത്. ഒമാൻ എയറിന്റെ ഓൺ-ടൈം പെർഫോമൻസ് നിരക്ക് 92.5 ശതമാനമാണ്. ഇത് ആഗോളതലത്തിൽ എല്ലാ വിഭാഗങ്ങളിലുമുള്ള എയർലൈനുകളുടെ ഏറ്റവും ഉയർന്ന ശതമാനമാണിത്. 2022ൽ 91.3 ശതമാനമായിരുന്നു ഓൺ-ടൈം പ്രകടന നിരക്ക്.
ആഗോള എയർലൈനിനെയും എയർപോർട്ട് പ്രകടനത്തെയും വിലയിരുത്തുന്നതിനുള്ള മാനദണ്ഡമായി സിറിയത്തിന്റെ സമഗ്ര വാർഷിക അവലോകനത്തെ കണക്കാക്കാറുണ്ട്. 60ലധികം നേരിട്ടുള്ള ഫ്ലൈറ്റ് ഉറവിടങ്ങളിൽ നിന്ന് ശേഖരിച്ച ഡേറ്റ സൂക്ഷ്മമായി വിശകലനം ചെയ്തും ഷെഡ്യൂൾ ചെയ്ത എത്തിച്ചേരൽ സമയത്തിന്റെ 15മിനിറ്റിനുള്ളിൽ എത്തിച്ചേരുന്ന ഫ്ലൈറ്റുകളെ പരിഗണിച്ചുമായിരുന്നു മൂല്യനിർണയം നടത്തിയിരുന്നത്.
സമയനിഷ്ഠ പാലിക്കുന്ന വിമാനങ്ങൾ യാത്ര സുഗമമാക്കുകയും സമ്മർദം കുറക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ സമയ നിഷ്ഠക്ക് ആകാശയാത്രക്ക് വളരെയധികം പ്രാധാന്യമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.