മാസ്ക് ധരിക്കാത്ത ബംഗ്ലാദേശ് സ്വദേശിക്ക് തടവും നാടുകടത്തലും ശിക്ഷ
text_fieldsമസ്കത്ത്: പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്ന സുപ്രീം കമ്മിറ്റി നിർദേശം ലംഘിച്ച വിദേശിക്ക് തടവും നാടുകടത്തലും ശിക്ഷ. ബംഗ്ലാദേശ് സ്വദേശിക്കാണ് വടക്കൻ ശർഖിയയിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ശിക്ഷ വിധിച്ചത്.
മൂന്നു മാസത്തെ തടവിനു ശേഷം നാടുകടത്തണമെന്നാണ് വിധിയിൽ പറയുന്നത്. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ടെങ്കിലും മുഖാവരണം ധരിക്കൽ, ഒത്തുചേരലുകൾക്കുള്ള വിലക്ക് എന്നിവ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
നിയമ ലംഘകർക്ക് ബന്ധപ്പെട്ട അധികൃതർ കർശന ശിക്ഷ ഉറപ്പാക്കുമെന്ന് സുപ്രീം കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.