പുറങ്ങ് അബ്ദുല്ല മുസ്ലിയാർ നാട്ടിൽ നിര്യാതനായി
text_fieldsമസ്കത്ത്: പ്രമുഖ മതപണ്ഡിതനും മസ്കത്ത് റൂവി സുന്നി സെൻറർ അധ്യാപകനും സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമവുമായിരുന്ന പുറങ്ങ് അബ്ദുല്ല മുസ്ലിയാർ (72) നിര്യാതനായി. അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി നാട്ടിലായിരുന്നു.
മലപ്പുറം പൊന്നാനി പുറങ്ങ് സ്വദേശിയായ അബ്ദുല്ല മുസ്ലിയാർ 1990ലാണ് ഒമാനിൽ എത്തുന്നത്. ആ വർഷം തന്നെ പ്രവർത്തനം ആരംഭിച്ച റൂവി സുന്നി സെൻറർ മദ്റസയുടെ പ്രിൻസിപ്പൽ ആയിരുന്നു. 30 വർഷം ആ സ്ഥാനത്ത് തുടർന്ന അബ്ദുല്ല മുസ്ലിയാർ സുന്നി സെൻറർ ഉപദേശക സമിതി ചെയർമാനുമാണ്. സുപ്രഭാതം പത്രത്തിെൻറ ഡയറക്ടർ ബോർഡ് അംഗമായും സേനവമനുഷ്ഠിച്ചിട്ടുണ്ട്.
ഖദീജയാണ് ഭാര്യ. മക്കൾ: ഷഹീർ അൻവരി, ഷെമീം, ഷെഫീക്ക്, ഷുക്കൂർ, സെറീന. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടിന് പുറങ്ങ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.