പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് സെൽഫി മത്സരം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: അന്തർദേശീയ വയോജനദിനത്തിെൻറ ഭാഗമായി ഒമാനിലെ ധനവിനിമയ സ്ഥാപനമായ പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് 'സെൽഫി വിത്ത് എൽഡർലി'മത്സരം സംഘടിപ്പിച്ചു. 'ലൈഫ് ഇൻ ഒമാൻ ഓൺലൈൻ'എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് മത്സരം സംഘടിപ്പിച്ചത്. വയോജന ദിനമായിരുന്ന ഒക്ടോബർ ഒന്നിന്, വയോജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോയോ സെൽഫിയോ ലൈഫ് ഇൻ ഒമാൻ ഓൺലൈൻ എന്ന പേജിൽ പോസ്റ്റ് ചെയ്ത് ഏറ്റവും കൂടുതൽ ലൈക്കും, റീച്ചും കിട്ടുന്ന ചിത്രങ്ങൾക്കാണ് സമ്മാനം നൽകിയത്. സീമ ഭാവ, അൻസാർ കരുനാഗപ്പള്ളി, സമീർ, അനിർബൻ റേ, സബിത സിദ്ദിക്ക്, സൈനുദ്ദീൻ പാടൂർ, ഷൈജു സലാഹുദ്ദീൻ, അഷ്റഫ് എന്നിവർ മത്സരത്തിൽ ജേതാക്കളായി.
മുതിർന്ന പൗരന്മാരെ ചേർത്തുപിടിക്കുന്നതിെൻറ ഭാഗമായാണ് മത്സരം നടത്തിയതെന്ന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ജനറൽ മാനേജർ സുബിൻ ജെയിംസും, ഓപറേഷൻ മാനേജർ ബിനോയ് സൈമൺ വർഗീസും പറഞ്ഞു.വിപുലമായ പരിപാടികൾ സംഘടിപ്പിക്കണമെന്നായിരുന്ന നേരത്തേയുള്ള തീരുമാനം. എന്നാൽ, കോവിഡ് പ്രോട്ടോകോളിെൻറ പരിമിതികൾ ഉള്ളതിനാലാണ് സെൽഫി മത്സരം സംഘടിപ്പിച്ചത്. പ്രായമായിട്ടും ഇപ്പോഴും ജോലി ചെയ്ത് സജീവമായി നിൽക്കുന്ന മുതിർന്ന പൗരന്മാരെ ഒക്ടോബർ ഒന്നിന് പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ആദരിച്ചിരുന്നു. മത്സത്തിൽ പങ്കെടുത്തവരെയും വിജയിച്ചവരെയും മത്സരത്തിനു മേൽനോട്ടം വഹിച്ച 'ലൈഫ് ഇൻ ഒമാൻ ഓൺലൈൻ'എഡിറ്റർ വി.കെ. ഷെഫീറിനെയും മാനേജ്മെൻറ് അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.