ഖത്തർ ലോകകപ്പ്: സേവനം അനുഷ്ഠിക്കുന്നത് 600 ഒമാനി യുവാക്കൾ
text_fieldsമസ്കത്ത്: ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാളിൽ സേവനസന്നദ്ധരായി ഒമാനി യുവതയും. ലോകകപ്പുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലായി 600 യുവാക്കളാണ് സേവനം അനുഷ്ഠിക്കുന്നത്.
ഖത്തർ ലോകകപ്പ് വിജയകരമാക്കുന്നതിനായി ഒമാൻ നൽകുന്ന പിന്തുണയുടെ ഭാഗമായാണിതെന്ന് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസ്സാന്‍ ബിന്‍ ഖാസിം ബിന്‍ മുഹമ്മദ് അല്‍ ബുസൈദി പറഞ്ഞു.ലോകകപ്പിന്റെ ഭാഗമായി സുൽത്താനേറ്റിന്റെ ഗവർണറേറ്റുകളിൽ വിവിധങ്ങളായ പരിപാടികളാണ് നടന്നുകൊണ്ടിരിക്കുന്നുണ്ട്.
ഇതിൽ സുപ്രധാനപ്പെട്ട ഒന്നാണ് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഫാൻസ് ഫെസ്റ്റിവൽ.
പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സംയുക്ത വർക്കിങ് ടീമാണ് സുൽത്താനേറ്റിന്റെ പരിപാടികൾ നിയന്ത്രിക്കുന്നത്. കൂടാതെ സാംസ്കാരിക, കായിക യുവജന മന്ത്രാലയം, ആർ.ഒ.പി, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ട്.
ലോകകപ്പിന്റെ ഭാഗമായി ഖത്തറിലെത്തുന്ന ആരാധകരെ ഒമാനിലേക്ക് ആകർഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിവിധങ്ങളായ പരിപാടികൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.