Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖത്തർ ലോകകപ്പ്​: ...

ഖത്തർ ലോകകപ്പ്​: സൗജന്യ മൾട്ടി-എൻട്രി ടൂറിസ്റ്റ് വി​സ​യു​മാ​യി ഒമാൻ

text_fields
bookmark_border
ഖത്തർ ലോകകപ്പ്​:  സൗജന്യ മൾട്ടി-എൻട്രി ടൂറിസ്റ്റ് വി​സ​യു​മാ​യി ഒമാൻ
cancel
camera_alt

ഖ​ത്ത​ർ ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ ഒ​മാ​ൻ ന​ട​ത്തി​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​നം

മ​സ്ക​ത്ത്​: ​ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ ഖ​ത്ത​ർ ന​ൽ​കു​ന്ന 'ഹ​യ്യ' കാ​ർ​ഡു​ള്ള​വ​ർ​ക്ക്​ മ​ൾ​ട്ടി-​എ​ൻ​ട്രി ടൂ​റി​സ്റ്റ് വി​സ​യു​മാ​യി ഒ​മാ​ൻ. ഖ​ത്ത​ർ ലോ​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ ഒ​മാ​ൻ ന​ട​ത്തി​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മ​ൾ​ട്ടി-​എ​ൻ​ട്രി ടൂ​റി​സ്റ്റ് വി​സ സൗ​ജ​ന്യ​മാ​ണെ​ന്നും 60 ദി​വ​സ​ത്തേ​ക്ക് സാ​ധു​ത​യു​ണ്ടാ​കു​മെ​ന്നും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്‌​പോ​ർ​ട്ട് ആ​ൻ​ഡ് സി​വി​ൽ സ്റ്റാ​റ്റ​സി​ലെ അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് ഡ​യ​റ​ക്ട​ർ ലെ​ഫ്റ്റ​ന​ന്റ് കേ​ണ​ൽ അ​ഹ​മ്മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ഗ​ഫ്രി അ​റി​യി​ച്ചു. ഹ​യ്യ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക്​ കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​നും ഒ​മാ​നി​ൽ താ​മ​സി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. ലോ​ക​ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്​ യു.​എ.​ഇ​യും സൗ​ദി​യും മ​ൾ​ട്ടി-​എ​ൻ​ട്രി ടൂ​റി​സ്റ്റ് വി​സ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഒ​മാ​ൻ അ​ധി​കൃ​ത​ർ പ്ര​ഖ്യാ​പി​ച്ച മ​ൾ​ട്ടി-​എ​ൻ​ട്രി ടൂ​റി​സ്റ്റ്​ വി​സ മ​സ്ക​ത്ത്, സ​ലാ​ല അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ​ക്ക്​ ഉ​ണ​ർ​വേ​കു​മെ​ന്ന്​ സ്​​കൈ റെ​യ്​​സ്​ ട്രാ​വ​ൽ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ്​ റ​സ​ൽ പ​റ​ഞ്ഞു.

ആ​രാ​ധ​ക​രെ ഇ​തി​ലേ...​ഇ​തി​​ലേ...

ലോ​ക​ക​പ്പ് ആ​രാ​ധ​ക​രെ സ്വീ​ക​രി​ക്കാ​ൻ വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഒ​മാ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സ​ഞ്ചാ​രി​ക​ളെ സ്വീ​ക​രി​ക്കു​ന്ന പ്ര​ധാ​ന ന​ഗ​ര​മാ​യി മ​സ്‌​ക​ത്തി​നെ മാ​റ്റും. ഖ​ത്ത​റി​ലേ​ക്ക്​ ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ കാ​ണു​ന്ന​തി​നാ​യി കു​റ​ഞ്ഞ നി​ര​ക്കി​ൽ സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ ഒ​മാ​ൻ എ​യ​റി​ലെ ഗ​വ​ൺ​മെ​ന്റ് അ​ഫ​യേ​ഴ്‌​സ് സീ​നി​യ​ർ ഡ​യ​റ​ക്‌​ട​ർ ഡോ. ​ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ൽ വ​ഹാ​ബ് അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു. ഇ​ക്ക​ണോ​മി ക്ലാ​സി​ന്​ 99 റി​യാ​ൽ മു​ത​ലും ബി​സി​ന​സ് ക്ലാ​സി​ന് 305 റി​യാ​ൽ​തൊ​ട്ടും ബു​ക്കി​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. എ​ന്നാ​ൽ, സ്വ​ദേ​ശി പൗ​ര​ന്മാ​ർ​ക്ക്​ പ്ര​ത്യേ​ക ഇ​ള​വു​ക​ൾ ന​ൽ​കും. ഇ​ക്ക​ണോ​മി ക്ലാ​സി​ന് 49 റി​യാ​ലും ബി​സി​ന​സ് ക്ലാ​സി​ന് 155ഉം ​ആ​ണ്​ ഈ​ടാ​ക്കു​ക. ഒ​മാ​നി​ൽ​നി​ന്ന് ഖ​ത്ത​റി​ലേ​ക്ക് പ്ര​തി​ദി​നം 3,000 ഫു​ട്ബാ​ൾ ആ​രാ​ധ​ക​രെ ഒ​മാ​ൻ എ​യ​ർ കൊ​ണ്ടു​പോ​കും. ഹോ​ട്ട​ൽ മേ​ഖ​ല​യി​ലും വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ്​ സു​ൽ​ത്താ​നേ​റ്റ്​ ന​ട​ത്തി​യി​ട്ടു​ള്ള​ത്.

വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ 11 വി​ലാ​യ​ത്തു​ക​ളി​ലാ​യി 200 റി​സോ​ർ​ട്ടു​ക​ളും 20,000ത്തി​ല​ധി​കം ഹോ​ട്ട​ൽ മു​റി​ക​ളു​മാ​ണ്​ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ലോ​ക​ക​പ്പ് ഫെ​സ്റ്റി​വ​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ത്തും. ഒ​മാ​ൻ ക​ൺ​വെ​ൻ​ഷ​ൻ ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ സെ​ന്റ​റി​ൽ ലോ​ക​ക​പ്പ് ആ​രാ​ധ​ക​ർ​ക്കാ​യി ഫെ​സ്റ്റി​വെ​ൽ ഗ്രാ​മ​വും ഒ​രു​ക്കും. ​

ഹ​യ്യ കാ​ർ​ഡ് മാ​ച്ച്​ ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കി​യ​വ​ർ​ക്ക്​

ഖ​ത്ത​ർ ലോ​ക​ക​പ്പ്​ വേ​ദി​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പാ​സും, വി​ദേ​ശ​ത്തു​നി​ന്നു​ള്ള കാ​ണി​ക​ൾ​ക്ക്​ ഖ​ത്ത​റി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും ലോ​ക​ക​പ്പ്​ വേ​ള​യി​ൽ പൊ​തു​ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നും ഉ​ള്ള സം​വി​ധാ​ന​മാ​ണ്​ ഹ​യ്യ കാ​ർ​ഡ്. മാ​ച്ച്​ ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കി​യ കാ​ണി​ക​ൾ​ക്ക്​ ഹ​യ്യ പ്ലാ​റ്റ്​​ഫോം വ​ഴി​യാ​ണ്​ ഫാ​ൻ ഐ​ഡി കാ​ർ​ഡാ​യ ഹ​യ്യ​ക്ക്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

മാ​ച്ച്​ ടി​ക്ക​റ്റ്​ സ്വ​ന്ത​മാ​ക്കി​യ എ​ല്ലാ കാ​ണി​ക​ൾ​ക്കും സ്വ​ന്തം പേ​രി​ൽ ഹ​യ്യാ കാ​ർ​ഡി​ന്​ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. ഖ​ത്ത​റി​നു പു​റ​ത്തു നി​ന്നും അ​പേ​ക്ഷി​ച്ചാ​ൽ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ലും, ഖ​ത്ത​റി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​ന്​ മൂ​ന്നു​ ദി​വ​സ​ത്തി​നു​ള്ളി​ലും അം​ഗീ​കാ​രം ല​ഭി​ക്കും. നി​ശ്ചി​ത ദി​വ​സം ക​ഴി​ഞ്ഞി​ട്ടും അ​പേ​ക്ഷ​യി​ൽ ന​ട​പ​ടി​യാ​യി​ല്ലെ​ങ്കി​ൽ 0097444412022 ഹ​യ്യാ​കാ​ർ​ഡ്​ കാ​ൾ​സെ​ന്‍റ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫി​ഫ അം​ഗീ​കൃ​ത ഭാ​ഷ​ക​ളി​ൽ കാ​ൾ​സെ​ന്‍റ​ർ സേ​വ​നം ല​ഭ്യ​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupqatar world cup
News Summary - Qatar World Cup: Oman with free multi-entry tourist visa
Next Story