കേരളത്തിലെ ക്വാറന്റീൻ അംഗീകരിക്കാനാവില്ല –സിദ്ദീഖ് ഹസ്സന്
text_fieldsമസ്കത്ത്: വിദേശത്തുനിന്ന് കേരളത്തിലെത്തുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണമെന്ന സർക്കാർ തീരുമാനം അശാസ്ത്രീയവും മനുഷ്യത്വരഹിതവും ആണെന്ന് ഒ.ഐ.സി.സി അധ്യക്ഷൻ സിദ്ദീഖ് ഹസ്സൻ പറഞ്ഞു. ക്വാറന്റീൻ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്ര-കേരള ആരോഗ്യ മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് കത്തയച്ചതായും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ ഒന്നാം തരംഗം മുതൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രവാസികളോട് ശത്രുതാ മനോഭാവത്തോടെയാണ് പെരുമാറുന്നത്. അശാസ്ത്രീയവും വിവേചനപരവുമായ ഈ നടപടി അംഗീകരിക്കാൻ ആകില്ല.
രണ്ട് ഡോസ് വാക്സിനും ബൂസ്റ്റര്‍ ഡോസും നിരവധി പരിശോധനകളും പൂര്‍ത്തിയാക്കിയാണ് പ്രവാസികള്‍ നാട്ടില്‍ എത്തുന്നത്. കോവിഡ് കാരണം രണ്ട് വര്‍ഷത്തോളമായി നാട്ടിൽ വരാൻ സാധികാത്ത പ്രവാസികൾ അവധിക്കായി നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വീണ്ടും ക്വാറന്റീന് പരീക്ഷണം. നടപടി പിൻവലിക്കാത്തപക്ഷം കൂടുതൽ പ്രതിഷേധ പരിപടികൾ സംഘടിപ്പിക്കുമെന്നും സിദ്ദീഖ് ഹസ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.