Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിലേക്ക്​...

ഒമാനിലേക്ക്​ എത്തുന്നവർക്ക്​ ഇനി ക്വാറ​ൈൻറൻ ഏഴ്​ ദിവസം

text_fields
bookmark_border
ഒമാനിലേക്ക്​ എത്തുന്നവർക്ക്​ ഇനി   ക്വാറ​ൈൻറൻ ഏഴ്​ ദിവസം
cancel


മസ്​കത്ത്​: വിദേശരാജ്യങ്ങളിൽ നിന്ന്​ ഒമാനിലേക്ക്​ എത്തുന്നവരുടെ ക്വാറ​ൈൻറൻ കാലാവധി സംബന്ധിച്ച നിയമത്തിൽ ഒമാൻ ഭേദഗതി വരുത്തി. ഇതനുസരിച്ച്​ വിദേശത്ത്​ നിന്ന്​ എത്തുന്നവർക്ക്​ ഇനി ഏഴ്​ ദിവസം മാത്രമായിരിക്കും ക്വാറ​ൈൻറൻ. ഇതുവരെ 14 ദിവസമായിരുന്നു ക്വാറ​ൈൻറൻ കാലാവധി. ആഭ്യന്തര മന്ത്രി സയ്യിദ്​ ഹമൂദ്​ ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ ഞായറാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ക്വാറ​ൈൻറൻ കാലാവധി കുറക്കാനുള്ള തീരുമാനം കൈ​െകാണ്ടത്​.


റോഡ്​, വ്യോമ അതിർത്തികൾ വഴി എത്തുന്നവരുടെ കൈവശം രാജ്യത്ത്​ എത്തുന്നതിന്​ 96 മണിക്കൂറിനുള്ളിൽ​ പി.സി.ആർ പരിശോധനക്ക്​ വിധേയമായതി​െൻറ സർട്ടിഫിക്കറ്റ്​ ഉണ്ടാകണമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു. അതിർത്തികളിലും ഇവർ പി.സി.ആർ പരിശോധനക്ക്​ വിധേയരാകണം. ഏഴ്​ ദിവസത്തെ ക്വാറ​ൈൻറന്​ ശേഷം എട്ടാമത്തെ ദിവസം വീണ്ടും പി.സി.ആർ പരിശോധനക്ക്​ വിധേയരാകണമെന്നും സുപ്രീം കമ്മിറ്റി പ്രസ്​താവനയിൽ അറിയിച്ചു. ഒമാനിലേക്ക്​ പ്രവേശനം അനുവദിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം സമർപ്പിച്ച മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷമാണ്​ സുപ്രീം കമ്മിറ്റി തീരുമാനമെടുത്തത്​.


കോവിഡ്​ ബാധിച്ച മേഖലകളിൽ സന്നദ്ധ പ്രവർത്തനത്തിന്​ അവസരം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും സുപ്രീം കമ്മിറ്റി അവലോകനം ചെയ്​തു. സന്നദ്ധ പ്രവർത്തനത്തിന്​ താൽപര്യമുള്ളവരുടെ പേരുകൾ വാലി ഒാഫീസുകളിൽ രജിസ്​റ്റർ ചെയ്യാനും കമ്മിറ്റി തീരുമാനിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsoman
Next Story