സ്വീഡനിലെ ഖുർആൻ നിന്ദ; ഒമാൻ ശക്തമായി അപലപിച്ചു
text_fieldsമസ്കത്ത്: വിശുദ്ധ ഖുർആൻ കോപ്പികൾ കത്തിക്കാനും അവഹേളിക്കാനും വീണ്ടും അനുമതി നൽകിയ സ്വീഡനിലെ അധികൃതരുടെ നടപടിയിൽ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. മുസ്ലിംകളുടെ വികാരങ്ങൾക്കും വിശുദ്ധികൾക്കും എതിരായ ഈ പ്രകോപനപരമായ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മതങ്ങളും സംസ്കാരങ്ങളും തമ്മിൽ വിദ്വേഷവും സംഘട്ടനവും ഉളവാക്കുന്നതും നിയമങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതുമായ എല്ലാ പ്രവൃത്തികളും ക്രിമിനൽ കുറ്റമാക്കി ശക്തമായ നിലപാട് സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹം തയാറാകണം.
വ്യത്യസ്ത മതങ്ങളുടെയും സംസ്കാരങ്ങളുടെയും ഇടയിൽ സമാധാനപരമായ സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും സംസ്കാരവും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.