ഖുർആൻ സ്റ്റഡി സെന്റർ വാർഷിക സമ്മേളനവും നബിദിനാഘോഷവും
text_fieldsഇബ്ര: ഹോളി ഖുർആൻ സ്റ്റഡി സെന്റർ ഇബ്രയുടെ 36ാം വാർഷികവും ഇഷ്ഖേ മദീന 2022 നബിദിന മഹാ സമ്മേളനവും സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ മദ്റസ വിദ്യാർഥികളുടെ കല, സാഹിത്യ കായിക മത്സരങ്ങൾ അരങ്ങേറി. വാർഷിക സമ്മേളനം എഴുത്തുകാരനും സെന്റർ കോഓഡിനേറ്ററുമായ അഫ്സൽ ബഷീർ തൃക്കോമല ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സലിം കോളയാട് അധ്യക്ഷത വഹിച്ചു. സദർ മുഅല്ലിം ശംസുദ്ദീൻ ബാഖവി കൊട്ടാരം മുഖ്യ പ്രഭാഷണം നടത്തി. സി.എ. ഷംസുദ്ദീൻ ഹാജി സുന്നി സെന്ററിന്റെ മുൻകാല പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്റ്റഡി സെന്റർ സ്പോൺസർ ആമിർ ബിൻ സുലൈമാൻ അൽ യസീദിയെയും ഇബ്ര പൊലീസ് ഓഫിസർ സാലം അൽ അലവിയ്യ ബഹല, അബ്ദുല്ല അൽ മിസ്കരി (മുനിസിപ്പാലിറ്റി ഇബ്ര) അടക്കം നിരവധി ഒമാനി പൗരന്മാർ പരിപാടിയിൽ പങ്കെടുത്തു. പൊതു സമ്മേളനം ഇബ്ര വഖഫ് കാര്യാലയ മന്ത്രാലയം പ്രതിനിധി അബ്ദുല്ല ബിൻ സഈദ് അൽ അയ്സരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നബി സർവ ചരാചരങ്ങളുടെയും നേതാവാണെന്നും 36 വർഷം പൂർത്തിയാക്കിയ മലയാളികളായ പ്രവാസി സമൂഹത്തോട് ഒമാന്റെ സ്നേഹാദരങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മദ്റസ വിദ്യാർഥികളുടെ ദഫ് പ്രകടനവും നടന്നു. സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മഖ്യപ്രഭാഷണം നിർവഹിച്ചു. ജംഷീർ, ഷമീർ, അശ്റഫ് കക്കരി, താജുദ്ദീൻ, അബൂബക്കർ മാള, അസ്ലം, റമീസ്, അഷ്കർ, ഫൈസൽ, നൗഷീർ, ഷബീർ, നൗജസ്, ആരിഫ്, ഷബീർ, അമീർ, അഫ്സൽ, അലി എന്നിവർ നേതൃത്വം നൽകി. സെന്റർ ജനറൽ സെക്രട്ടറി നൗസീബ് ചെമ്മയിൽ സ്വാഗതവും ട്രഷറർ ബദറുദ്ദീൻ ഹാജി നന്ദിയും പറഞ്ഞു. രണ്ടുദിവസങ്ങളിലും അന്നദാനവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.