മഴ: ശുചീകരണം ഊർജിതം
text_fieldsമസ്കത്ത്: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കേടുപാടുകൾ സംഭവിച്ച റോഡുകളും മറ്റും ശുചീകരിച്ച് അധികൃതർ. വിവിധ മുനിസിപ്പാലിറ്റികളുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. റോഡിൽ അടിഞ്ഞുകൂടിയ ചളിയും മണ്ണും കല്ലും നീക്കം ചെയ്തു. പലയിടങ്ങളിലും റോഡുകളിലേക്ക് മരങ്ങൾ വീണിരുന്നു. ഇവയും നീക്കം ചെയ്തിട്ടുണ്ട്.
മഴയിലും കാറ്റിലും നാശനഷ്ടങ്ങള്‍ നേരിട്ട വിവിധ സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നു. ഇവ പഴയ നിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. മിക്ക വിലായത്തുകളിലും വൈദ്യുതി പുനഃസ്ഥാപിച്ചു. ആശയവിനിമയ ശൃംഖല സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മസ്കത്ത്, ബാത്തിന, ബുറൈമി, ദാഹിറ, ദാഖിലിയ്യ, ശര്‍ഖിയ ഗവര്‍ണറേറ്റില്‍ ഉള്‍പ്പടെ കനത്ത മഴയാണ് കഴിഞ്ഞ ദിവസം വിവിധ സ്ഥലങ്ങളില്‍ ലഭിച്ചു. വിവിധ പ്രദേശത്തെ റോഡുകളിലെ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നുണ്ട്.
മഴയില്‍ അടിഞ്ഞുകൂടിയ മണല്‍, പൊടി, മാലിന്യം തുടങ്ങിയവയാണ് മുനിസിപ്പാലിറ്റി വൃത്തിയാക്കിയത്. മഴയോടൊപ്പം ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയിരുന്നു. അതേസമയം, വെള്ളിയാഴ്ചയും സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ജബൽ അഖ്ദർ, നിസ്വ, റുസ്രാഖ്, അൽഹംറ, ധങ്ക്, ബറൈമി, ഇസ്ക്കി എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.