വടക്കൻ ഭാഗങ്ങളിൽ മഴ തുടരുന്നു; വാദികൾ നിറഞ്ഞൊഴുകി
text_fieldsമസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തെ വടക്കൻ പ്രദേശങ്ങളിൽ മഴ തുടരുന്നു. പലയിടത്തും കനത്ത കാറ്റും ഇടിയും അനുഭവപ്പെട്ടു.
വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. വാഹനങ്ങൾ വാദിയിൽ അകപ്പെട്ടതായാണ് അറിയാൻ കഴിയുന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സൂര്, അമിറാത്ത്, ജഅലാന്‍ ബൂ അലി, ഖുറിയാത്ത്, സുവൈഖ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഭേദപ്പെട്ട മഴ ലഭിച്ചത്. ഉച്ചക്ക് ശേഷമാണ് വിവിധ ഇടങ്ങളിൽ മഴ കനത്തുപെയ്യാൻ തുടങ്ങിയത്. ഉൾപ്രദേശങ്ങളിലെ റോഡുകളിൽ നേരിയ തോതിൽ വെള്ളം കയറിയിട്ടുണ്ട്.
അതേസമയം, വ്യാഴാഴ്ച വരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
അൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലുമാണ് ഏറ്റവും ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. വടക്കുപടിഞ്ഞാറൻ കാറ്റുമൂലം താപനിലയിൽ താരതമ്യേന കുറവുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ ഇടങ്ങളിൽ പത്ത് മുതൽ 25 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.