ഒമാനിൽ വിവിധ ഭാഗങ്ങളിൽ മഴ; ഉയർന്ന തിരമാലകൾ; കടൽ പ്രക്ഷുബ്ധം
text_fieldsമസ്കത്ത്: ഒമാനിലെ പല ഭാഗങ്ങളിലും വ്യാഴാഴ്ച കനത്ത മഴ ലഭിച്ചു. മുസന്ദം, ബുറൈമി, ദഖ്ലിയ, നോർത്ത്-സൗത്ത് ബാത്തിന, ദാഹിറ, നോർത്ത് ശർഖിയ, ദോഫാർ ഗവർണറേറ്റ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഉച്ച മുതൽ രാത്രി വരെ കനത്ത മഴ ലഭിച്ചതായി നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മേഖലയിലുള്ളവരും യാത്ര ചെയ്യുന്നവരും പരമാവധി ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അഭ്യർഥിച്ചിരുന്നു. കടൽതീരത്ത് തിരമാലകൾ 4.5 മീറ്റർ വരെ ഉയരുകയും തീരം പ്രക്ഷുബ്ധമാവുകയും ചെയ്തിട്ടുണ്ട്.
മഴ പെയ്യുന്ന സമയങ്ങളിൽ പരമാവധി മുൻകരുതൽ എടുക്കാനും ജാഗ്രത പാലിക്കാനും കടലിൽ പോകുന്നത് ഒഴിവാക്കാനും കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പാലിക്കാനും അധികൃതർ അഭ്യർഥിച്ചു. താഴ്ന്ന പ്രദേശങ്ങളിൽനിന്നും വാദികളിൽനിന്നും മാറിനിൽക്കണമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി നിർദേശിച്ചു.
മഴ പെയ്താൽ കുട്ടികളെ തനിച്ചാക്കരുതെന്നും കുളങ്ങളിലേക്കും വാടികളിലേക്കും കുട്ടികൾ എത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.