Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ണ്ണീ​ർമ​ഴ​യ​ത്ത്...

ക​ണ്ണീ​ർമ​ഴ​യ​ത്ത്...

text_fields
bookmark_border
ക​ണ്ണീ​ർമ​ഴ​യ​ത്ത്...
cancel
camera_alt

സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യു​ടെ ര​ക്ഷാ പ്ര​വ​ർ​ത്ത​നം

മ​സ്ക​ത്ത്​: ന്യൂ​ന​മ​ർ​ദ്ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്ത മ​ഴ​യി​ൽ വി​റ​ങ്ങ​ലി​ച്ച്​ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ൾ. ശ​ക്ത​മാ​യ കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി ച്ചൊ​രി​യു​ന്ന​ത്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ​വും വ​ർ​ഷി​ച്ചു.

തെ​ക്ക്​-​വ​ട​ക്ക്​ ബാ​ത്തി​ന, ബു​റൈ​മി, മ​സ്‌​ക​ത്ത്, തെ​ക്ക്​-​വ​ട​ക്ക്​ ശ​ർ​ഖി​യ, ദാ​ഖി​ലി​യ, ദാ​ഹി​റ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ് ദു​രി​ത​പ്പെ​യ്ത്ത്​ തു​ട​രു​ന്ന​ത്. താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ൾ പ​ല​തും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. മ​ല​യാ​ളി​യു​ൾ​പ്പെ​ടെ 19 പേ​രു​ടെ ജീ​വ​നു​ക​ളാ​ണ്​ ര​ണ്ട്​ ദി​വ​സ​ത്തെ മ​ഴ​യി​ൽ പൊ​ലി​ഞ്ഞ​ത്. ഇ​തി​ൽ 12പേ​രും കു​ട്ടി​ക​ളാ​ണെ​ന്നാ​ണ്​ ഏ​റെ സ​ങ്ക​ട​ക​രം. ഏ​റെ ന​ഷ്ട​വും ദു​രി​ത​വും വി​ത​ച്ച​ത്​ വ​ട​ക്ക​ൻ ശ​ർ​ഖി​യ​യി​ലാ​ണ്. ഞ​ായറാ​ഴ്ച തു​ട​ങ്ങി​യ മ​ഴ രാ​​ത്രി​യോ​ടെ ക​രു​ത്താ​ർ​ജി​ച്ച്​ തി​ങ്ക​ളാ​ഴ്ച​യും കോ​രി​ച്ചൊരി​യു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മി​ക്ക​വാ​ദി​ക​ളും നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും വാ​ദി​ക​ൾ മു​റി​ച്ചുക​ട​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​തം

വെ​ള്ള​​​ക്കെ​ട്ടു​ക​ളി​ൽ​നി​നും വാ​ദി​ക​ളി​ൽ​നി​ന്നു​മാ​യി സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം 1,300 ല​ധി​കം പേ​രെ ര​ക്ഷി​ച്ച​താ​യി സി.​ഡി.​എ.​എ പ​റ​ഞ്ഞു. മു​ദൈ​ബി​യി​ലെ ഒ​രു​സ്‌​കൂ​ളി​ൽ നി​ന്ന് 1,200 വി​ദ്യാ​ർ​ഥി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഒ​ഴി​പ്പി​ച്ചു.​ ഇ​ബ്ര​യി​ൽ, 27 കു​ട്ടി​ക​ളു​മാ​യി ഒ​രു സ്കൂ​ൾ ബ​സ് ഒ​രു വാ​ദി​യി​ൽ ഒ​ലി​ച്ചു​പോ​യെ​ങ്കി​ലും എ​ല്ലാ​വ​രെ​യും ര​ക്ഷി​ച്ചു. ആ​ർ​ക്കും പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. സ​മ​ദ് ഷാ​നി​ൽ വാ​ദി റൗ​ദ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ലേ​ക്ക് വെ​ള്ളം ക​യ​റി. സ്‌​കൂ​ളി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഒ​ലി​ച്ചു​പോ​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പെ​ലീ​സ് അ​റി​യി​ച്ചു. ഇ​വി​ടെ​നി​ന്ന്​ നി​ര​വ​ധി​പേ​രെ ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു.

പൊ​ലീ​സ് ഏ​വി​യേ​ഷ​ൻ യൂ​നി​റ്റു​ക​ളും പ​രി​ശോ​ധ​ന​യു​മാ​യി രം​ഗ​ത്തു​ണ്ട്. അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ആ​വ​ശ്യ​മു​ള്ള വ്യ​ക്തി​ക​ൾ ഉ​ൾ​പ്പെ​ടെ 35ല​ധി​കം പേ​രെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. വാ​ദി ബാ​നി ഖാ​ലി​ദി​ൽ ഒ​രു വീ​ട് ത​ക​ർ​ന്നു. അ​ക​ത്ത് കു​ടു​ങ്ങി​യ​വ​രെ പ്ര​ത്യേ​ക സം​ഘം വി​ജ​യ​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. കൂ​ടാ​തെ, വാ​ദി ബാ​നി ഖാ​ലി​ദി​ലെ അ​ൽ ഖാം ​ഏ​രി​യ​യി​ൽ വെ​ള്ളം ക​യ​റി​യ മൂ​ന്ന് വീ​ടു​ക​ളി​ൽ നി​ന്ന് 20 പൗ​ര​ന്മാ​രെ ര​ക്ഷ​പ്പെ​ടു​ത്തി.

മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ദി ഹേ​മി​ൽ വാ​ഹ​നം ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സ്വ​ദേ​ശി പൗ​ര​നെ സി.​ഡി.​എ എ. ​സം​ഘം ര​ക്ഷ​പ്പെ​ടു​ത്തി. മ​സ്‌​ക​ത്തി​ലെ ഒ​രു സ്‌​കൂ​ളി​ൽ​നി​ന്ന് പ​ത്ത് വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഒ​ഴി​പ്പി​ച്ചു. വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന്​ ഇ​സ്കി​യി​ലെ വീ​ട്ടി​ൽ​നി​ന്ന്​ ഏ​ഴു​പേ​രെ ര​​ക്ഷ​പ്പെ​ടു​ത്തി. വാ​ദി​ക​ളി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത​യാ​യും റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ല​രും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. ഇ​ബ്രി​യി​ലെ വാ​ദി അ​ൽ വ​ഹ്‌​റ​യി​ൽ മൂ​ന്നു​പേ​ർ കു​ടു​ങ്ങി. അ​മീ​റാ​ത്തി​ലെ വാ​ദി​യി​ൽ കു​ടു​ങ്ങി​യ പൗ​ര​നെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ര​ക്ഷ​​പ്പെ​ടു​ത്തി.

ജാ​ഗ്ര​താ സ​ന്ദേ​ശ​ങ്ങ​ൾ മൊ​ബൈ​ലി​ലൂ​ടെ ന​ൽ​കി അ​ധി​കൃ​ത​ർ

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലെ ക​ന​ത്ത മ​​​ഴ​യെ​ക്കു​റി​ച്ച്​ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും മൊ​ബൈ​ലി​ലൂ​ടെ മു​ന്ന​റി​യി​പ്പു​ ന​ൽ​കി അ​ധി​കൃ​ത​ർ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​ പ​ത്ത്​ മ​ണി​യോ​ടെ​യാ​ണ്​ ​ പ്ര​ത്യേ​ക ശ​ബ്​​ദ​ത്തോ​ടെ ജാ​ഗ്ര​താ സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​ത്. ഇം​ഗീ​ഷ്, അ​റ​ബി​ക്ക്, ഹി​ന്ദി, ഉ​ർ​ദു തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​യി​രു​ന്നു സ​ന്ദേ​ശം. തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്നും വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പു​ക​ൾ പി​ന്തു​ട​ര​ണ​മെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശ​ത്തി​ന്‍റെ ഉ​ള്ള​ട​കം.

പ്ര​കൃ​തിദു​ര​​ന്ത​ങ്ങ​ളെ​ക്കു​റി​ച്ച്​ മൊ​ബൈ​ലി​ലൂ​ടെ നേ​ര​ത്തെ മു​ന്ന​റി​യി​പ്പു​ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ​ രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ​വ​ർ​ഷം തു​ട​ക്ക​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ തി​ങ്ക​ളാ​ഴ്ച ജാ​ഗ്ര​ത സ​ന്ദേ​ശ​ങ്ങ​ൾ​ല​ഭി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ച് ​മാ​സ​ത്തി​ലും അ​സ്ഥി​ര കാ​ലാ​വാ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (ട്രാ) ​സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​മാ​യും ക​മ്യു​നി​ക്കേ​ഷ​ൻ സ​ർ​വി​സ് പ്രൊ​വൈ​ഡ​ർ​മാ​രു​മാ​യും സ​ഹ​ക​രി​ച്ചാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

പൊ​തു​ജ​ന സു​ര​ക്ഷ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ത​യ്യാ​റെ​ടു​പ്പും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ് ഈ ​സം​രം​ഭം. സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്നടെ​ലി​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സേ​വ​ന ദാ​താ​ക്ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ അ​റ​ബി​ക്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഉ​ർ​ദു എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ്​ മൊ​ബൈ​ൽ ഫോ​ണു​ക​ൾ​വ​ഴി മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്. കാ​ലാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ്​ ഏ​ത്​ പ്ര​ദേ​ശ​ത്താ​ണോ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്​ അ​വി​ടു​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ പു​തി​യ ബ്രോ​ഡ്​​കാ​സ്റ്റ്​ സേ​വ​നം സ​ഹാ​യി​ക്കും.

ഇ​ത്​ എ​ല്ലാ മൊ​ബൈ​ൽ ഉ​പ​യോ​ക്താ​ക്ക​ളും ആ​ക്ടി​വേ​റ്റ്​ ചെ​യ്യ​​ണ​മെ​ന്ന്​ ‘ട്രാ’ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ക്ടി​വേ​റ്റ്​ ചെ​യ്യേ​ണ്ട രീ​തി​യെ​ക്കു​റി​ച്ചു​ള്ള വി​ഡി​യോ​യും ഇ​റ​ക്കി​യി​രു​ന്നു. വെ​ള്ള​പ്പൊ​ക്കം, ചു​ഴ​ലി​ക്കാ​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ​ക്ക് ഇ​ട​ക്കി​ടെ വി​ധേ​യ​മാ​കു​ന്ന സ്ഥ​ല​മാ​ണ്​ സു​ൽ​ത്താ​നേ​റ്റ്. ഇ​ത്ത​രം ജാ​ഗ്ര​താ അ​റി​യി​പ്പ് സം​വി​ധാ​നം നി​ര​വ​ധി മ​നു​ഷ്യ​ജീ​വ​നു​ക​ൾ ര​ക്ഷി​ക്കാ​നും നാ​ശ​ന​ഷ്ട​ങ്ങ​ൾ കു​റ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന്​ വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു.



നോവുപടർത്തി സുനില്‍കുമാറിന്‍റെ മരണം

മസ്കത്ത്​: കനത്ത മഴയിൽ വടക്കൻ ശർഖിയ ഗവർണറേറ്റിലെ ബിദിയ സനായയ്യിൽ മരിച്ച പത്തനംതിട്ട അടൂർ കടമ്പനാട്​ സ്വദേശി വടക്ക് നെല്ലിമുകള്‍ തടത്തില്‍ കിഴക്കേതില്‍ സുനില്‍കുമാറിന്‍റെ (55) വിയോഗം ഒമാനിലെ മലയാളി പ്രവാസികളിൽ നോവ്​ പടർത്തി. വാദി കുത്തിയൊലിച്ചതിനെതുടർന്ന്​ ഇദ്ദേഹം നടത്തിയിരുന്ന വർക്​ഷോപ്പിന്‍റെ ​ മതിൽ തകർന്നാണ്​ അപകടം​.

ഞായറാഴ്ച ഉച്ചക്ക്​ ഒന്നര​യോടെയാണ്​ സംഭവം. മഴ തുടങ്ങിയതോടെ കടയടക്കാനായി മറ്റ്​ ജീവനക്കാരോടൊപ്പം പുറത്തിറങ്ങി ഗേറ്റ്​ പൂട്ടുന്നതിനിടെയായിരുന്നു അപകടം. കടയുടെ മതിലിന്​ ഒരാളിലേറെ പൊക്കമുണ്ട്​. അതുകൊണ്ടുതന്നെ വാദി കുത്തിയൊലിച്ച്​ വരുന്നത്​ കാണാൻ സാധിച്ചിരുന്നില്ലെന്ന്​ ദുരന്തത്തിന്​ നേരിട്ട്​ സാക്ഷ്യം വഹിച്ച സുനിൽകുമാറിന്‍റെ മൂത്ത സഹോദരൻ സുരേഷ്​ നിറകണ്ണുകളോടെ ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു.

ഉഗ്രശബ്​ദത്തോടെയായിരുന്നു വാദി കുത്തിയൊലിച്ച്​ എത്തിയിരുന്നത്​. മതിൽ തകർന്ന്​ കടയിലേക്ക്​ വെള്ളം കയറി. എന്‍റെ മൂക്കറ്റംവരെ വെള്ളം എത്തിയിരുന്നു. കൂടെയുണ്ടായിരുന്ന 13 കാരനായ മകനെ അന്തരീക്ഷത്തിൽ ഉയർത്തിനിർത്തിയായിരുന്നു രക്ഷിച്ചിരുന്നത്​. സംസാരിച്ചാൽ വായിലേക്ക്​ വെള്ളം കയറുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ ആലപ്പുഴ സ്വദേശിയായ അശ്വിന്‍റെ കാലിന്​ ഒടിവ്​ പറ്റുകയും ചെയ്തിട്ടുണ്ട്​. സുനിൽകുമാറിന്‍റെ പാസ്​പോർട്ട്​ മഴയിൽ നഷ്ടപ്പെട്ടിട്ടുണ്ട്​. അടിയന്തര പാസ്​പോർട്ടിന്​ അപേക്ഷിച്ചിട്ടുണ്ടെന്നും ഇത്​ ലഭിക്കുന്ന മുറക്ക്​ മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്നും​ സുരേഷ് പറഞ്ഞു. 15 വർഷ​ത്തോളമായി ബിദിയ സനായയ്യിൽ വർക്​ഷോപ്പ്​ നടത്തിവരികയാണ്​ സുനിൽകുമാർ. ദിവ്യയാണ്​ മരിച്ച സുനിലിന്റെ ഭാര്യ. മകള്‍: സ്വാതി സുനില്‍

ഇ​ന്ന്​ മു​ത​ൽ മ​ഴ ക​ന​ക്കും

മ​സ്ക​ത്ത്​: ന്യൂ​ന​മ​ർ​ദത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ഴ രാ​ജ്യ​ത്ത്​ ചൊ​വ്വാ​ഴ്ച ക​ന​ക്കു​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യി​ലെ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക ഐ​ഷ ജു​മാ അ​ൽ ഖാ​സ്മി പ​റ​ഞ്ഞു.

ചൊ​വ്വാ​ഴ്ച പ​ക​ലി​ൽ ശ​ക്തി​യാ​യി ചൊ​രി​യു​ന്ന മ​ഴ അ​ർ​ധരാ​ത്രി മു​ത​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച വ​രെ അ​ത്യ​ധി​കം ശ​ക്തി​യോ​ടെ കോ​രി​ച്ചൊ​രി​യും. മു​സ​ന്ദം, ദാ​ഹി​റ, ബു​റൈ​മി, വ​ട​ക്ക​ൻ​ബ​ത്തി​ന, ദ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും തെ​ക്ക​ൻ ബാ​ത്തി​ന, മ​സ്‌​ക​ത്ത്, അ​ൽ വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ്​ അ​തി​ശ​ക്​​ത​മാ​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ദാ​ഖി​ലി​യ, തെ​ക്ക്​-​വ​ട​ക്ക്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ഇ​തി​ന്‍റെ ആ​ഘാ​തം തു​ട​രു​മെ​ന്ന്​ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ക അ​റി​യി​ച്ചു.

അ​ഞ്ച്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഇ​ന്ന്​ പൊ​തു​അ​വ​ധി

മ​സ്ക​ത്ത്: ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത​ല​ത്തി​ൽ രാ​ജ്യ​​ത്തെ അ​ഞ്ച്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ അ​ധി​കൃ​ത​ർ പൊ​തു അ​വ​ധി ന​ൽ​കി. മു​സ​ന്ദം, ബു​റൈ​മി, ദാ​ഹി​റ, വ​ട​ക്ക​ൻ ബാ​ത്തി​ന, ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ്​ ചൊ​വ്വാ​ഴ്ച അ​വ​ധി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.



വാ​ദി​യി​ൽ കാ​ണാ​താ​യ​വ​ർ​ക്കാ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യു​ടെ ​നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ൽ


ക​ന​ത്ത മ​ഴ​യി​ൽ ഒ​മാ​നി​ലെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളൊ​ന്നി​ൽ​നി​ന്നു​ള്ള കാ​ഴ്ച

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman rainflood
Next Story