വിവിധ എമിറേറ്റുകളിൽ മഴ; താപനില കുറയുമെന്ന് മുന്നറിയിപ്പ്
text_fieldsദുബൈ: ഷാർജ, അജ്മാൻ, റാസൽഖൈമ, അബൂദബിയിലെ അൽഐൻ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ മഴ ലഭിച്ചു.
വരുംദിവസങ്ങളിലും വിവിധ എമിറേറ്റുകളിൽ മഴക്ക് സാധ്യതയുണ്ടെന്നും താപനില കുറഞ്ഞേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
പല സ്ഥലങ്ങളിലും കഴിഞ്ഞദിവസം രാവിലെ മുതൽ മേഘാവൃതമായ കാലാവസ്ഥയായിരുന്നു. ഷാർജയിൽ മലീഹ, റഹ്മാനിയ, അൽ ബത്തായിഹ്, കൽബ, അൽ റഫീഅ് എന്നിവിടങ്ങളിലാണ് മഴ ലഭിച്ചത്. മലീഹയിൽ സാമാന്യം ഭേദപ്പെട്ട മഴയാണ് ലഭിച്ചത്. ഫുജൈറ അന്താരാഷ്ട്ര വിമാനത്താവള ഭാഗത്തും മഴ ലഭിച്ചു.
യു.എ.ഇയുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച മുതൽ തിങ്കളാഴ്ചവരെ, കിഴക്കുനിന്നുള്ള ന്യൂനമർദത്തിന്റെ വ്യാപനത്തിന്റെ ഫലമായാണ് മഴ ലഭിക്കാൻ സാധ്യതയുള്ളത്. മഴയും കാറ്റും തുടരുന്നതിനാൽ താപനിലയും വലിയ രീതിയിൽ കുറഞ്ഞേക്കാമെന്ന് അറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.