Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ വിവിധ...

ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ മഴക്ക്​ സാധ്യത

text_fields
bookmark_border
ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ഇന്ന്​ മഴക്ക്​ സാധ്യത
cancel

മസ്കത്ത്​: ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ബുധനാഴ്​ച ഇടിമിന്നലോട്​ കൂടിയ മഴക്ക്​ സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ശർഖിയ, ദാഹിറ, ദാഖിലിയ ഗവർണറേറ്റുകളിൽ ബുധനാഴ്ച ഉച്ചക്ക്​ ഒരുമണി മുതൽ രാത്രി എട്ടുവരെ കാറ്റും മഴയും ഇടിമിന്നലും അനുഭവപ്പെട്ടേക്കുമെന്ന്​ മുന്നറിയിപ്പിൽ പറയുന്നു.

ആലിപ്പഴവും വർഷിക്കും. മണിക്കൂറിൽ 27 മുതൽ 45 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ്​ വീശുക. വാദികൾ നിറഞ്ഞൊഴുകും. വിവിധ പ്രദേശങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ മഴയാണ്​ പ്രതീക്ഷിക്കുന്നത്​. മഴ ബാധിക്കുമെന്ന്​ കരുതുന്ന പ്രദേശങ്ങളിലെ ജനങ്ങളോട് സുരക്ഷ ഉറപ്പാക്കാനും അത്യാവശ്യമല്ലാതെ യാത്ര ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy rainOman
News Summary - Rain is likely in various governorates of Oman today
Next Story