ഖരീഫ് മഴയിൽ കുളിച്ച് ദോഫാർ; സലാലയിലേക്ക് സന്ദർശകരുടെ ഒഴുക്ക്
text_fieldsസലാല: ഖരീഫ് സീസൺ സജീവമായതോടെ സലാലയിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിച്ചു. വളരെ സുഖകരമായ കാലാവസ്ഥയാണ് സലാലയിലും പരിസരങ്ങളിലും ഇപ്പോൾ അനുഭവപ്പെടുന്നത്. മലയോരപ്രദേശങ്ങളെല്ലാം മഞ്ഞിൽ മൂടി, ചെറു മഴയിൽ കുളിച്ച്, പച്ചവിരിച്ച് അതിമനോഹരമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സലാല നഗരപ്രദേശങ്ങളിലും സാമാന്യം നല്ല മഴ ലഭിച്ചു.
ഇപ്പോൾ സലാലയിലെവിടെ നോക്കിയാലും സന്ദർശകരുടെ തിരക്കാണ്. മഴയിൽ കിളിർത്ത പച്ചപ്പുള്ളയിടങ്ങളിലെല്ലാം സന്ദർശകർ കുടുംബസമേതം തമ്പടിച്ച് പ്രകൃതിയുടെ ഹരിത സൗന്ദര്യം ആസ്വദിച്ചും പരമ്പരാഗത ഭക്ഷണവിഭവങ്ങൾ പാകം ചെയ്ത് കഴിച്ചും സമയം ചെലവഴിക്കുന്ന കാഴ്ചകളാണ് കാണാനാവുന്നത്.
ഖരീഫ് സജീവമായതോടെ ഇതര ഗൾഫ് നാടുകളിൽനിന്നുമുള്ള സന്ദർശകരുടെ വരവും മുൻ വർഷത്തേക്കാൾ ഏറെ കൂടിയിട്ടുണ്ട്. ഖരീഫ് സീസൺ ആരംഭിച്ച് അഞ്ച് ആഴ്ച അവസാനിക്കുേമ്പാഴുള്ള കണക്കുപ്രകാരം 3,00,456 ലക്ഷം സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിൽ എത്തിയത്. മുൻവർഷം ഇതേ കാലയളവിൽ എത്തിയവരേക്കാൾ 56.2 ശതമാനം അധികം സഞ്ചാരികൾ ഇൗ വർഷം എത്തിയതായി ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു.
അഞ്ച് ആഴ്ചയിലെ സന്ദർശകരിൽ 91.8 ശതമാനം (2,75,727) വും ഒമാനിപൗരൻമാർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യക്കാരാണ്. മുൻ വർഷം 1,60,658 ലക്ഷം ഗൾഫ് പൗരൻമാർ എത്തിയ സ്ഥാനത്താണിത്. ഏഷ്യക്കാരാണ് രണ്ടാം സ്ഥാനത്ത്. ഇവരുടെ എണ്ണം കഴിഞ്ഞ വർഷം 22,646 ആയിരുന്നത് ഇക്കുറി 13,664 ആയി ചുരുങ്ങിയിട്ടുണ്ട്. സന്ദർശകരിൽ 79.2ശതമാനം പേരും സലാലയിലെത്തിയത് റോഡു മാർഗമാണ്. ഇത് മുൻവർഷത്തെ ഈ കാലയളവിലേക്കാൾ 73.2ശതമാനം കൂടുതലാണ്. സലാല വിമാനത്താവളം വഴി എത്തിയവരുടെ എണ്ണത്തിലും വൻ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സന്ദർശകരുടെ വരവു കൂടിയതോടെ ബിസിനസ് മേഖലയിലും ഉണർവ് ഉണ്ടായിട്ടുണ്ട്. ഫ്ലാറ്റുകളും വാടക കെട്ടിടങ്ങളും മറ്റും സന്ദർശകരെ കൊണ്ട് നിറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.