ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ചവരെ മഴക്ക് സാധ്യത
text_fieldsമസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതൽ ശനിയാഴ്ചവരെ രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ കാറ്റോടും ഇടിയോടും കൂടെ മഴക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാഹിറ, ദാഖിലിയ, തെക്ക് -വടക്ക് ബാത്തിന, ബുറൈമി, തെക്ക്-വടക്ക് ശർഖിയ ഗവർണറേറ്റുകളിലായിരിക്കും മഴ ലഭിക്കുക. വാദികൾ നിറഞ്ഞൊഴുകും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർ വരെ ലഭിച്ചേക്കും. മണിക്കൂറിൽ 27മുതൽ 55 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ രണ്ട് മുതൽ നാല് മീറ്റർവരെ തിരമാലകൾ ഉയരും. ഒമാന്റെ തീരപ്രദേശങ്ങളിൽ ഇത് 1.5 മുതൽ രണ്ട് മീറ്റർവരെ ആയിരിക്കും. വെള്ളി, ശനി ദിവസങ്ങളിൽ വിവിധ ഇടങ്ങളിൽ 10 മുതൽ 20 മില്ലി മീറ്റർ വരെ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു. 27-37 കി.മീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. വേണ്ട മുൻ കരുതൽ നടപടികളെടുക്കണമെന്നും കടലിൽ പോകുന്നതിന് മുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.