രജിലാലിന്റെ വിയോഗം; ഐ.എസ്.സി കേരള വിഭാഗം അനുശോചന യോഗം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ഒമാൻ കേരള വിഭാഗം മുൻ കൺവീനറും സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ നിറ സാന്നിധ്യവുമായിരുന്ന രജിലാലിന്റെ ആകസ്മിക വിയോഗത്തിൽ അനുശോചിച്ച് ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ യോഗം ചേർന്നു.
വർഷങ്ങൾക്ക് മുമ്പാണ് ഉദ്യോഗാർഥം രജിലാൽ അബൂദബിയിലേക്ക് താമസം മാറിയത്. അബൂദബി സോഷ്യൽ സെന്ററിന്റെ മുൻ ഓഡിറ്ററും അബൂദബി ശക്തി പ്രവർത്തകനുമായിരുന്നു. അനുശോചന യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ഫെസിലിറ്റീസ് ആൻഡ് എൻഹാൻസ്മെന്റ് സെക്രട്ടറിയും പ്രവാസി ക്ഷേമനിധി ബോർഡ് അംഗവുമായ വിൽസൺ ജോർജ് അധ്യക്ഷത വഹിച്ചു.
വനിത കോഓഡിനേറ്റർ ശ്രീജ രമേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പുഷ്പാർച്ചനയിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ചേർന്ന നൂറുകണക്കിന് പേർ പങ്കെടുത്തു.
സഹം ഇന്ത്യൻ സ്കൂളിന്റെ പ്രഥമ പ്രസിഡന്റ് കൂടിയായിരുന്ന രജിലാലിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം, വൈസ് ചെയർമാൻ സെയ്ദ് സൽമാൻ, ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ സാമൂഹിക ക്ഷേമ വിഭാഗം സെക്രട്ടറിയും ബോർഡ് അംഗവുമായ പി.ടി.കെ. ഷമീർ, വിനോഭ എന്നിവരും എത്തിയിരുന്നു.
മലയാളം മിഷൻ ചെയർമാൻ ഡോ ജെ. രത്നകുമാർ, മലബാർ വിങ് കോ കൺവീനർ സിദ്ദീക്ക് ഹസൻ, മലയാളം മിഷൻ പ്രസിഡന്റ് സുനിൽ കുമാർ, സെക്രട്ടറി അനുചന്ദ്രൻ, കെ.എം.സി.സി നേതാവ് അബൂബക്കർ, ഫസൽ റഹ്മാൻ, അജയൻ പോയ്യാറ, കേരള വിഭാഗം കോ. കൺവീനർ കെ.വി. വിജയൻ തുടങ്ങി ഒമാനിലെ വിവിധ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ സംസാരിച്ചു. കേരള വിങ് കൺവീനർ സന്തോഷ് കുമാർ സ്വാഗതവും കേരള വിഭാഗം ട്രഷറർ അംബുജാക്ഷൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.