രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
text_fieldsമസ്കത്ത്: ഒ.ഐ.സി.സി ഒമാൻ മസ്കത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. വാദി കബീറിലെ ഒ.ഐ.സി.സി ഓഫിസിൽ നടന്ന അനുസ്മരണ യോഗം നാഷണൽ ആക്ടിങ് പ്രസിഡന്‍റ് പുരുഷോത്തമൻ നായർ ഉദ്ഘാടനം ചെയ്തു. മസ്കത്ത് റീജിയനൽ പ്രസിഡന്‍റ് മമ്മൂട്ടി ഇടകുന്നം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റുമാരായ റെജി കെ. തോമസ്, മാത്യു മെഴുവേലി, സലീം മുതുവമ്മൽ, ജനറൽ സെക്രട്ടറിമാരായ ബിനീഷ് മുരളി, നിയാസ് ചെണ്ടയാട്, എന്നിവർ സംസാരിച്ചു. ബിന്ദു പാലക്കൽ സ്വാഗതവും ജോർജ് ജേക്കബ് നന്ദിയും പറഞ്ഞു. റിസ്വിൻ ഹനീഫ, ജെക്കബ് ദർസൈത്ത് എന്നിവർ നേതൃത്വം നൽകി.
സലാല: ഒ.ഐ.സി.സി സലാലയുടെ ആഭിമുഖ്യത്തിൽ നടന്ന രക്തസാക്ഷിത്വ ദിനാചരണത്തിൽ പ്രസിഡന്റ് സന്തോഷ്‌കുമാർ അധ്യക്ഷതവഹിച്ചു. ശ്രീകുമാർ പാലാഴി, മധുകേളോത്, ബാലകൃഷ്ണൻ നമ്പ്യാർ ജസ്റ്റിൻ അരിനല്ലൂർ തുടങ്ങിയവർ സംസാരിച്ചു. മനാഫ്, വിനീത് മനോഹർ സേവിയർ ആന്റണി, എൻ.എസ്. മണി, ബാലകൃഷ്ണൻ നമ്പ്യാർ, പി. സുരേഷ് കുമാർ, സാമിനാഥൻ, രാജു കുന്നുമ്മക്കര, ഷിംന, വിൻസ്റ്റൻ തുടങ്ങിയവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി അജിത് മജീന്ദ്രൻ സ്വാഗതവും ദേശീയ സമിതിയഗം ദീപക് മോഹൻദാസ് നന്ദിയും പറഞ്ഞു.
സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാല കേരള ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ഐ.ഒ.സി സലാല കേരള ചാപ്റ്റർ കോ കൺവീനർ ഹരികുമാർ ഓച്ചിറയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രവർത്തകർ രാജീവ്ജിയുടെ ഓർമ്മകൾക്ക് മുൻപിൽ പുഷ്പാർച്ചന നടത്തി. രാജീവ് ഗാന്ധിയെ പോലെ ദീർഘദർശനമുള്ള ഒരു നേതാവിന്റെ അകാലത്തിൽ ഉള്ള വിയോഗം രാജ്യത്തിനു തീരാ നഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പ്രമോദ് അനുസ്മരണ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.