രാഖേഷ് ജോഷി മസ്കത്ത് ഇന്ത്യന്‍ സ്കൂൾ പ്രിൻസിപ്പൽ
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ സ്കൂള്‍ (ഐ.എസ്.എം) പ്രിന്‍സിപ്പലായി രാഖേഷ് ജോഷി നിയമിതനായി. അധ്യാപകന്, പ്രിന്‍സിപ്പല്‍, അക്കാദമിക് ഡയറക്ടര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ 30 വര്‍ഷത്തെ പരിചയ സമ്പത്തുമായാണ് ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ പ്രിൻസിപ്പലായി ചുമതലയേൽക്കുന്നത്. ഷിംലയിലെ ഹിമാചൽ പ്രദേശ് സർവകലാശാലയിലെ പൂർവ വിദ്യാർഥിയായ ജോഷി 1992ൽ ഇന്ത്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നവോദയ വിദ്യാലയത്തിൽ ഗണിതശാസ്ത്ര അധ്യാപകനായാണ് ജോലി തുടങ്ങുന്നത്. ആർമി പബ്ലിക് സ്കൂൾ പട്യാല, അപീജയ് സ്കൂൾ നവി മുംബൈ, ജപ്പാനിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ, ടോക്യോ എന്നിവയുടെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും അക്കാദമിക് നേതൃറോളുകളിലും പ്രവർത്തിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ അപീജയ് എജുക്കേഷൻ സൊസൈറ്റിയുടെ റീജനൽ അക്കാദമിക് ഡയറക്ടറായി സേവനം അനുഷ്ഠിച്ച് വരുന്നതിനിടെയാണ് ഇന്ത്യൻ സ്കൂൾ മസ്കത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്. വിദ്യാഭ്യാസം, ബിസിനസ് അഡ്മിനിസ്ട്രേഷന്, കണക്ക് എന്നിവയില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയ ജോഷി സി.ബി.എസ് ഇയോടൊപ്പം സിലബസ്, കരിക്കുലം നിര്‍മാണത്തിലും പങ്കാളിയായിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.