പെരുന്നാൾ തിരക്കിലലിഞ്ഞ് മത്ര സൂഖ്
text_fieldsമത്ര: പെരുന്നാള്‍ ആഘോഷം വര്‍ണാഭമാക്കാന്‍ ജനങ്ങള്‍ സൂഖുകളിലേക്ക് ഒഴുകിയെത്തിയതോടെ പെരുന്നാള്‍ വിപണി സജീവമായി.കഴുഞ്ഞ രണ്ട്,മൂന്ന് ദിവസമായി സൂഖില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. സുഗന്ധ ദ്രവ്യങ്ങള്‍ വാങ്ങാനും പെരുന്നാളിന് സമ്മാനങ്ങള്‍ നല്‍കാനായി ഗിഫ്റ്റ് കിറ്റുകള്‍ സംഘടിപ്പിക്കാനുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആളുകള്‍ കൂടുതലായി എത്തിയത്.
കൂടാതെ പെരുന്നാള്‍ സദ്യക്ക് വേണ്ടുന്ന പ്ലേറ്റുകള്‍ സുപ്ര, ഗ്ലാസ് ഐറ്റംസുകള്‍, ബാര്ബികോണിന് ആവശ്യമായ കൊള്ളി കരി, അടുപ്പ് തുടങ്ങി സകല മേഖലകളിലെയും വിപണി ഉണര്‍ന്നു. ശമ്പളമില്ലാത്തതിനാല്‍ ഇടപാടുകാര്‍ വരാതെ മന്ദഗതിയിലായ വിപണിയില്‍ ആശങ്കകള്‍ പങ്കുവെവച്ച വ്യാപരികളില്‍ സൂഖിന്റെ പുത്തനുണര്‍വ്വില്‍ ആശ്വാസം പ്രകടമായി.
കഴിഞ്ഞ ദിവസം ഉണ്ടായ മേഘാവൃതമായ അന്തരീക്ഷവും വിവിധ ഇടങ്ങളില്‍ പെയ്ത മഴയുമൊക്കെ പെരുന്നാള്‍ സീസണിന് കരിനിഴല്‍ വീഴളത്തിയെങ്കിലും അധികം ബാധിക്കാതെ ചെറുതായി പെയ്തു മാറിയത് ആഹ്ലാദവും ആശ്വാസവും പരത്തി.സ്വദേശികള്‍ക്ക് ശമ്പളം ലഭിച്ചതോടെ സൂഖ് അതിന്റെ പഴയ പാരമ്പര്യത്തിലേക്ക് തിരിച്ചെത്തിയത് പലമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായി. വിവിധ പ്രദേശങ്ങളില്‍നിന്നും കുടുംബ സമേതം എത്തിയ സ്വദേശികള്‍ പെരുന്നാൾ ആഘോഷങ്ങള്‍ക്ക് വേണ്ടുന്നതും വേണ്ടാത്തതുമൊക്കെ വാങ്ങി വിപണിയെ സജീവമാക്കി.
ഒപ്പം തെരുവുകളില്നിരന്ന രാ കച്ചവടക്കാരില്‍ നിന്നും മിശാകീകും ഉപ്പിലിട്ട മാങ്ങയും വിവിധ മധുരങ്ങളുമൊക്കെ വാങി കഴിച്ച് രാവേരെ ചെല്ലുവരെ സൂഖിന് ഉണര്‍വ്വ് പകര്‍ന്നു. റമദാന്റെ അവസാന നാളുകളില്‍ പുലരും വരെ സൂഖ് കണ്ണ് ചിമ്മാതെ കിടന്നു. കഫ്റ്റീരിയകളിലെ ചായ കച്ചവടവും പക്കുവട പോലുള്ള എണ്ണക്കടികളും ശവര്മ്മയുംവരെ നല്ല രീതിയിൽ വിറ്റു പോയി.തെരുവുകളിലും കടകളിലും ജനങ്ങള്‍ കൂട്ടത്തോടെ എത്തി വിലപേശി സാധനങ്ങള്‍ സ്വന്തമാക്കി നടന്നു നീങ്ങി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.