റമദാൻ: ആദ്യ ആഴ്ചയിൽ രക്തം ദാനം ചെയ്തത് 560 പേർ
text_fieldsമസ്കത്ത്: ഡിപ്പാർട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസസിൽ റമദാനിന്റെ ആദ്യ ആഴ്ചയിൽ 560 ആളുകൾ രക്തദാനം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ വർഷവും റമദാനിൽ രാജ്യത്തെ രക്ത ബാങ്കുകളിൽ രക്തത്തിന് ക്ഷാമം നേരിടാറുണ്ട്. ഇത് മുന്നിൽ കണ്ട് ആരോഗ്യ മന്ത്രാലയം ഈ വർഷം ആളുകളോട് രക്തം ദാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. 560 ആളുകൾ രക്തദാനം ചെയ്തതിന് പുറമെ 52 പേർ പ്ലേറ്റ്ലറ്റുകളും ദാനം ചെയ്തതായി ഡിപ്പാർട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക്സ് സർവിസസ് പ്രസ്താവനയിൽ പറഞ്ഞു.
ബൗഷറിലെ ബ്ലഡ് ബാങ്കിന് റമദാനിൽ 2,700ലധികം രക്തദാതാക്കളും 260 പ്ലേറ്റ്ലറ്റ് ദാതാക്കളും ആവശ്യമാണ്. റമദാനില്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12.30 വരെയും എല്ലാ ദിവസം രാത്രി 7.30 മുതല്‍ രാത്രി 11.30 വരെയും രക്തം ദാനം ചെയ്യാവുന്നതാണ്. പ്ലേറ്റ്ലറ്റ് ദാനം ചെയ്യാനുള്ള സമയപരിധി രാത്രി 10.30 ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.