റമദാൻ സംഭാവനകൾ ഒമാൻ ചാരിറ്റബ്ൾ ഒാർഗനൈസേഷൻ വഴി നൽകണം
text_fieldsമസ്കത്ത്: റമദാനിലെ എല്ലാ സംഭാവനകളും ജീവകാരുണ്യ പ്രവർത്തനങ്ങളും ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷെൻറ(ഒാകോ) ഒൗദ്യോഗിക പോർട്ടൽ വഴി നൽകണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഒമാനിലെ പ്രാദേശികവും അന്തർദേശീയവുമായ ധനസമാഹരണത്തിനും സകാത്ത് സംഭാവനകൾക്കും മേൽനോട്ടം വഹിക്കുന്നത് ഒാർഗനൈസേഷനാണ്.
സകാത്ത്, കോവിഡ് -19 സഹായം, ഇഫ്താർ, റമദാൻ ചാരിറ്റികൾ, ഫിത്വർ സകാത്ത്, പെരുന്നാൾ വസ്ത്രം, അനാഥ സംരക്ഷണം, കുടുംബങ്ങൾക്ക് പിന്തുണ, മസ്ജിദിന് സംഭാവന, മെഡിക്കൽ, സാമൂഹിക ക്ഷേമം, വിദ്യാർഥി സഹായം, അന്താരാഷ്ട്ര ദുരിതാശ്വാസം, സിറിയ-യെമൻ സഹായം, പരിസ്ഥിതി സഹായം തുടങ്ങിയവയെല്ലാം ഇൗ സംഘടനക്ക് നൽകാനാവും. വളരെ എളുപ്പത്തിലും സുതാര്യമായും ദാനധർമങ്ങൾ കൈമാറാൻ സംഘടനയുടെ പേർട്ടൽ വഴി സാധിക്കുമെന്ന് ഒാകോ ചുമതല വഹിക്കുന്ന അഹ്മദ് അൽ അത്താലി പറഞ്ഞു.
www.donate.om എന്നതാണ് പോർട്ടൽ വിലാസം. ഒമാനി പൗരന്മാർക്കും ഒമാനി ബാങ്കുകളിൽ അക്കൗണ്ടുള്ള താമസക്കാർക്കും ഒരു സംഘടനയെയും സമീപിക്കാതെ എവിടെ നിന്നും ഒറ്റ ക്ലിക്കിൽ സംഭാവന നൽകാൻ ഇൗ ദ്വിഭാഷ പോർട്ടൽ വഴി സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.