ആശ്വാസത്തിെൻറ റമദാൻ കിറ്റുകളൊരുക്കി സലാലയിലെ പ്രവാസി കൂട്ടായ്മകൾ
text_fieldsസലാല: ഈ കോവിഡ് കാലത്ത് ഇല്ലായ്മകളുടെ നടുവിൽ വ്രതം അനുഷ്ഠിക്കുന്ന പ്രവാസികൾക്ക് ഇഫ്താർ കിറ്റുകൾ ഒരുക്കുന്ന തിരക്കിലാണ് വിവിധ പ്രവാസി കൂട്ടായ്മകൾ. ഇക്കുറി പ്രവാ സികൾക്ക് പ്രയാസത്തിെൻറ നടുക്കടലിലാണ് പരിശുദ്ധ റമദാൻ. സാധാരണ റമദാനിൽ എല്ലാ പ ള്ളികളിലും നോമ്പുതുറകൾ ഉണ്ടാവും. ദേശ-ഭാഷ-വിശ്വാസ ഭേദമന്യേ ആർക്കും ഈ നോമ്പുതുറകളിൽ പങ്കെടുക്കാം. പക്ഷേ ഈ കോവിഡ് കാലത്ത് ഇത്തരം സാഹോദര്യത്തിെൻറ ഒത്തുകൂടലുകൾക്ക് സാമൂഹിക സുരക്ഷാകരുതലിെൻറ വിലക്ക് വീണിരിക്കുന്നു.ഗൾഫ് പ്രവാസം ആരംഭിച്ചതിൽ പിന്നെ ആദ്യമായാണ് പ്രവാസികൾ ഇത്തരമൊരവസ്ഥ അഭിമുഖീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റമദാൻ കാലത്തേക്കാവശ്യമായ ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്യാൻ വിവിധ പ്രവാസി സംഘടനകൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഐ.എം.ഐ സലാല ജനസേവന വിഭാഗം നൂറിലേറെ റമദാൻ കിറ്റുകൾ വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്.
ഭക്ഷണത്തിനും മറ്റും പ്രയാസപ്പെടുന്ന അങ്ങേയറ്റം അർഹരായവരെ കണ്ടെത്തി അവരുടെ വീടുകളിൽ ഒരുമാസത്തേക്കാവശ്യമായ ഭക്ഷണസാധനങ്ങളുടെ കിറ്റുകൾ എത്തിക്കാനാണ് തങ്ങൾ ശ്രമിക്കുക എന്ന് പ്രസിഡൻറ് ജി. സലീം സേട്ട് പറഞ്ഞു. റമദാനിൽ നോമ്പുതുറ സമയത്തേക്കാവശ്യമായ ഭക്ഷണപാക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിടുണ്ട്. ഈ സംരംഭവുമായി സഹകരിച്ച് റമദാൻ കിറ്റുകൾ നൽകാൻ താൽപര്യമുള്ളവർ 90654944 / 98839148 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സേവനവിഭാഗം സെക്രട്ടറി ലിയാഖത്ത് അറിയിച്ചു.സലാല കെ.എം.സി.സി എല്ലാ വർഷവും നടത്താറുള്ള ഇഫ്താർ സംഗമം ഇക്കുറി നടത്താൻ കഴിയാത്ത സാഹചര്യത്തിൽ റമദാനിലെ 30 ദിവസങ്ങളിലും ഭക്ഷണപാക്കറ്റുകൾ വിതരണം ചെയ്യുമെന്ന് സെക്രട്ടറി ഷബീർ കാലടി പറഞ്ഞു.
ബന്ധപ്പെട്ടവരിൽ നിന്നും ഇതിനുള്ള അനുമതി ലഭിച്ചതായും സെക്രട്ടറി ഷബീർ കാലടി പറഞ്ഞു.
ഒ.ഐ.സി.സിയും ഭക്ഷണ വിതരണത്തിനുള്ള വിപുല സംവിധാനമാണ് ഒരുക്കിയതെന്ന് പ്രസിഡൻറ് സന്തോഷ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ന്യൂ സലാല, ഒൗഖദ് മേഖലകളിൽ കിറ്റുകൾ വിതരണം ചെയ്തു. ഹെൽപ്ലൈൻ നമ്പറുകളിൽ വിളിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും സഹായം എത്തിക്കുന്നുണ്ട്. പി.സി.എഫ്, സോഷ്യൽ ഫോറം, ഐ.സി.എഫ് തുടങ്ങിയ സംഘടനകളും ഇഫ്താർ കിറ്റുകളുടെ വിതരണ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.