റമദാൻ ക്വിസ്: ആദ്യ പത്ത് ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: 'ഗൾഫ് മാധ്യമം' പ്രമുഖ ഭക്ഷ്യോൽപന്ന കമ്പനിയായ നൂർ ഗസലുമായി ചേർന്ന് ഒമാനിലെ വായനക്കാർക്കായി സംഘടിപ്പിക്കുന്ന റമദാൻ ക്വിസ് മത്സരത്തിലെ ആദ്യ പത്ത് ദിവസത്തെ വിജയികളെ പ്രഖ്യാപിച്ചു. വിജയികളുടെ പേര് ദിവസക്രമത്തിൽ: 1. അജ്വ, 2, മുസമ്മിൽ ഇരിക്കിൽ, 3. മുഹമ്മദ് റമീസ്, 4. എം.ടി.പി സുമയ്യ, 5. പി.എ ബുഷ്റ, 6. സുഹറ ബദ്ർ, 7. കെ.എം. അബ്ദുൽ അസീസ്, 8. സി.കെ. മൊയ്തു, 9. എം.പി. ഹംസക്കോയ, 10. പി.കെ അൻവർ. റമദാൻ അവസാനം വരെ ഗൾഫ് മാധ്യമം പത്രം, മാധ്യമം വെബ് സൈറ്റ്, സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകി മത്സരത്തിൽ പങ്കാളികളാകാം. ചോദ്യത്തിന് ഒപ്പമുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ http://www.madhyamam.com/omanramadanquiz എന്ന വെബ്സൈറ്റ് ലിങ്ക് വഴിയോ മത്സരത്തിൽ പങ്കെടുക്കാം. ഓരോ ദിവസത്തെയും ചോദ്യങ്ങൾക്ക് ശരിയുത്തരം അയച്ചവരിൽനിന്ന് നറുക്കിട്ട് ഓരോ വിജയികൾക്ക് നൂർഗസലിെൻറ ഗിഫ്റ്റ് ഹാമ്പർ സമ്മാനമായിനൽകും. ശരിയുത്തരം അയച്ചവരുടെ പേരുകൾ നറുക്കെടുത്ത് മെഗാസമ്മാനമായി സാംസങ്ങിെൻറ 40 ഇഞ്ച് ടെലിവിഷനും നൽകും. ഉത്തരങ്ങൾ അതത് ദിവസം രാത്രി 10 മണിക്കു മുമ്പ് അയക്കേണ്ടതാണ്. വിജയികളുടെ പേരുകൾ ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.