നൊമ്പരങ്ങളുമായി റമദാനെ സ്വീകരിക്കാൻ വിശ്വാസികൾ ഒരുങ്ങി
text_fieldsമസ്കത്ത്: വിശ്വാസികളുടെ പൂക്കാലമായാണ് വിശുദ്ധ റമദാൻ വർണിക്കപ്പെടുന്നത്. ആരാധന കളും പ്രാർഥനകളും കൊണ്ട് ആരാധനാലയങ്ങൾ മുഖരിതമാവുകയും ആത്മാവിൽ വിശ്വാസം പൂത്ത ുലയുകയും ചെയ്യുന്നതിനാലാണ് റമദാൻ വിശ്വാസികളുടെ വസന്തോത്സവമാവുന്നത്. ആത്മശ ുദ്ധിക്കും ദൈവ പ്രീതിക്കുമായി പകലുകളിൽ വ്രതമെടുക്കുകയും പാപവിമലീകരണത്തിനായി രാവുകൾ പള്ളികളിൽ നീണ്ട നമസ്കാരങ്ങൾ നടത്തുകയും ചെയ്യുന്ന മാസംകൂടിയാണ് റമദാൻ. കോവിഡ് പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് ഏറെ വ്യത്യസ്തമായ റമദാനാണ് വിളിപ്പാടകലെ എത്തിനിൽക്കുന്നത്. രോഗം പടരുന്നത് തടയുന്നതിെൻറ ഭാഗമായി മസ്ജിദുകളിൽ നമസ്കാരത്തിന് ഏർപ്പെടുത്തിയ വിലക്ക് റമദാനിൽ പ്രാബല്യത്തിലുണ്ടാകുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതോടൊപ്പം പള്ളികളിലെയും പൊതുസ്ഥലങ്ങളിലെയും സമൂഹ നോമ്പുതുറകൾ അടക്കം ഒത്തുചേരലുകൾക്കും വിലക്കുണ്ട്.
റമദാൻ ഒന്ന് ശനിയാഴ്ചയാകാനാണ് സാധ്യതയെന്നാണ് ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചത്. ശഅ്ബാൻ 29 ആയ വ്യാഴാഴ്ച രാത്രി ചന്ദ്രപ്പിറവി കാണാൻ സാധ്യതയില്ലാത്തതിനാലാണ് ഇത്. ആരാധനാലയങ്ങളും റമദാനും തമ്മിലെ ബന്ധം മനസ്സിൽ അരക്കിട്ടുപോയ വിശ്വാസികൾക്ക് ഇക്കുറി പള്ളികളിൽ പോകാൻ കഴിയാത്തത് വലിയ നൊമ്പരംതന്നെയാകും. ഒാർമവെച്ച നാളുമുതൽ റമദാനിെല എല്ലാ നിർബന്ധ നമസ്കാരങ്ങൾക്കും പള്ളിയിലെത്തിയിരുന്നവർക്ക് ഇൗ റമദാനിലെ വീട്ടിലെ ഒറ്റപ്പെട്ട നമസ്കാരം മാനസിക പ്രയാസമുണ്ടാക്കും. വീടുകളിലെയും പള്ളികളിലെയും നോമ്പുതുറയും മസ്ജിദുകളിലെ തറാവീഹിെൻറയും പ്രാർഥനയുടെയും ആരവവും കുടുംബമൊത്ത് കറക്കവുമൊന്നുമില്ലാത്ത റമദാൻ പലർക്കും സങ്കൽപത്തിനപ്പുറമാണ്. നിലവിലെ സങ്കീർണതകളും ഇടുക്കങ്ങളും മാറാനും സേന്താഷത്തിലേക്ക് തിരിച്ചുകയറാനും ഉള്ളുനീറി പ്രാർഥിക്കുകയാണ് വിശ്വാസികൾ. ജുമുഅ നമസ്കാരവും പള്ളിപ്രവേശനവും കൂട്ടനമസ്കാരങ്ങളും ഇഫ്താറുകളും പാതിരാ പ്രാർഥനകളുമൊക്കെയുള്ള റമദാെൻറ തേട്ടത്തിലാണവർ. ഗൾഫിൽ റമദാൻ ഉത്സവകാലമായിരുന്നു എന്നും. രാവുണരുകയും പകലുറങ്ങുകയും ചെയ്യുന്ന മാസം.
രാവറ്റം വരെ നാടും നഗരവും ഉണർന്നിരിക്കും. ഹോട്ടലുകളിലും ഭോജ്യശാലകളിലും വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങളുടെ മാസ്മരിക ഗന്ധവും ഉയരും. വ്യാപാരസ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ വിപണനം നടക്കുന്നതും ഉപഭോക്താക്കൾക്ക് ഇളവുകൾ നൽകുന്നതും റമദാൻ സീസണിലാണ്. എന്നാൽ, ഇൗ റമദാൻ രാവുറക്കത്തിേൻറതാകും. പാതിരാവിൽ േറാഡുകളിലും തെരുവുകളിലും ജനം ചുറ്റിക്കറങ്ങില്ല. ഹോട്ടലുകളിലും മാളുകളിലും പാതിരാവിൽ ആളനക്കമുണ്ടാവില്ല. വ്യാപാര സ്ഥാപനങ്ങളിൽ ഒാഫറുകളുമുണ്ടാകില്ല. പ്രവാസികൾക്കും കഴിഞ്ഞ റമദാനുകൾ െഎശ്വര്യത്തിെൻറയും ചെലവുകുറയലിെൻറയും മാസമായിരുന്നു.
ഭക്ഷണത്തിന് പള്ളികളിലെ ഇഫ്താറുകളെ ആശ്രയിക്കുന്ന പ്രവാസികളുമുണ്ട്. ഇതിനാൽ പലർക്കും ഭക്ഷണച്ചെലവും പോലും ചുരുക്കി അധിക പണം നാട്ടിലയക്കാൻ കഴിഞ്ഞിരുന്നു. ചില കമ്പനികളും തൊഴിലുടമകളും സാമ്പത്തിക ആനുകൂല്യവും നൽകിയിരുന്നു. എന്നാൽ, ഇൗ റമദാനിൽ നോമ്പുതുറയും അത്താഴവുമൊക്കെ പലർക്കും േവവലാതിയാണ്. കമ്പനികളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നതിനാൽ നോമ്പുതുറക്കുേപാലും പ്രയാസമുള്ളവരുണ്ട്. പണിയും കൂലിയുമില്ലാത്തതിനാൽ നാട്ടിലെ നിരവധി പ്രവാസികളുടെ കുടുംബങ്ങളും സാമ്പത്തിക ഞെരുക്കത്തിലാണ്. പ്രത്യക്ഷത്തിൽ നിറങ്ങളും പൂക്കളും സൗന്ദര്യവുമില്ലാത്ത റമദാനാണിത്. എങ്കിലും ഇൗ ഞെരുക്കൾക്കിടയിലും ദൈവ പ്രീതിയിലേക്കുയരാനും വിശ്വാസ വെള്ളിവെളിച്ചം ആത്മാവിൽ നിറഞ്ഞ് തെളിയിക്കാനും വെമ്പുകയാണ് വിശ്വാസികൾ. ഇൗ പരീക്ഷണ റമദാൻ മഹാവിജയത്തിലേക്കുള്ള രാജപാതയാണെന്ന് അവർ തിരിച്ചറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.