സലാല ലുലുവിൽ ‘റമദാൻ സൂഖ്’ പ്രവർത്തനമാരംഭിച്ചു
text_fieldsസലാല: ലുലു സലാല ഹൈപ്പർ മാർക്കറ്റിൽ റമദാൻ സൂഖ് പ്രവർത്തനമാരംഭിച്ചു. ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ഉപഭോക്ത്യ സംരക്ഷണ പൊതു അതോറിറ്റി മാനേജർ ആസാദ് ആമിർ തമാൻ കിഹൂദ് അൽ ആംരി ഉദ്ഘാടനം ചെയ്തു.
സലാല ലുലു ജനറൽ മാനേജർ മുഹമ്മദ് നവാബ് സംബന്ധിച്ചു. ഹൈപ്പർമാക്കറ്റിന്റെ ഇരു വശങ്ങളിലായി വിശാലമായ ഏരിയയിലാണ് റമദാൻ സൂഖ് ഒരുക്കിയിരിക്കുന്നത്. റമദാനിലെ വിവിധ ആഴ്ചകളിലായി ഒരു ലക്ഷം റിയാലിന്റെ ക്യാഷ് വൗച്ചറുകളാണ് ഉപഭോക്താക്കൾക്ക് റാഫിൾ കൂപ്പണിലൂടെ ലഭിക്കുക. പത്ത് റിയാലിന് പർച്ചേസ് ചെയ്യുന്നവർക്ക് കൂപ്പണുകൾ ലഭ്യമാണ്. വിവിധ ഉൽപന്നങ്ങൾക്ക് നിരക്കിളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഫുഡ്, ഇലക്ട്രോണിക്സ്, ഹൗസ് ഹോൾഡ് , ലിനൻ തുടങ്ങിയ എല്ലാത്തിലും ഓഫറുകൾ ലഭ്യമാണ്.
ലുലുവിന്റെ ഒമാനിലെ എല്ലാ ഔട്ട്ലെറ്റുകളിലും റമദാൻ ഓഫറുകൾക്ക് തുടക്കമായിട്ടുണ്ട്. ചടങ്ങിൽ പി. ആർ മാനേജർ മുഹമ്മദ് സാലിം ബസ്റാവി, മാനേജർമാരായ അബീഷ്, ഷൈജു മറ്റു സ്വദേശി പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.