26 വർഷത്തിനു ശേഷം രാമകൃഷ്ണൻ മടങ്ങുന്നു
text_fieldsമത്ര: 26 വര്‍ഷത്തെ സംതൃപ്തമായ പ്രവാസത്തിനൊടുവിൽ മത്ര സൂഖുന്നൂറിലെ പി.ഐ. രാമകൃഷ്ണന്‍ നാടണയുന്നു. തൃശൂർ തളിക്കുളം സ്വദേശിയായ ഇദ്ദേഹം ഞായറാഴ്ച രാവിലെ കൊച്ചിയിലേക്കുള്ള വിമാനത്തിലാണ് മടങ്ങുന്നത്. 1994ല്‍ ടെയ്ലറായി മത്രയിലെത്തിയതാണ്. ഒന്നര വര്‍ഷം തുന്നല്‍ ജോലി ചെയ്ത ശേഷം ബാക്കി കാലം മുഴുവൻ റെഡിമെയ്ഡ് വസ്ത്ര മൊത്ത വ്യാപാര സ്ഥാപനമായ നദീം ഇൻറർനാഷനല്‍ ട്രേഡിങ്ങിലായിരുന്നു ജോലി. മത്ര കൂടാതെ സ്ഥാപനത്തിെൻറ സൂര്‍, ഇബ്രി ശാഖകളിലും ജോലി ചെയ്തിട്ടുണ്ട്.
പ്രവാസ ജീവിതം മടുത്തിട്ടല്ല നാടണയുന്നതെന്ന് രാമകൃഷ്ണൻ പറയുന്നു. കുടുംബത്തിനൊപ്പം കഴിയണമെന്ന ആഗ്രഹമാണ് മടക്കത്തിന് കാരണം. ഒമാനിലെ ജീവിതം വിശിഷ്യാ മത്രയിലെ ജോലിയും ജീവിതവും ആസ്വാദ്യകരമാണെന്ന് ഇദ്ദേഹം പറയുന്നു. പരസ്പരം സഹായിച്ചും സഹകരിച്ചും കൂട്ടായ്മയോടെയുള്ള ജീവിതം നിര്‍ത്തി പോകുന്നതില്‍ പ്രയാസമുണ്ട്. ഗോനു പ്രളയ ദുരിത കാലത്തും കോവിഡ് ലോക്ഡൗൺ സമയത്തുമൊക്കെ മത്രയിലായതിനാല്‍ ഒരു വിഷമവും നേരിടേണ്ടി വന്നിട്ടില്ല. അത്രക്ക് സഹകാരികളാണ് മത്രയിലെ കൂട്ടായ്മകളും ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജ്മെൻറുമൊക്കെ. പ്രവാസം കൊണ്ട് മക്കളുടെ വിദ്യാഭ്യാസവും വിവാഹവുമൊക്കെ പ്രയാസങ്ങളൊന്നുമില്ലാതെ നടത്തിത്താന്‍ സാധിച്ചതിലുള്ള സംതൃപ്തിയോടെയാണ് മടങ്ങുന്നത്. നാട്ടുകാരും കൂട്ടുകാരുമൊക്കെയായ സഹപ്രവര്‍ത്തകരൊക്കെ ജോലിയില്‍ തുടരാൻ ആവശ്യപ്പെടുേമ്പാഴും നാട് മാടിവിളിക്കുമ്പോള്‍ തീരുമാനം മാറ്റാനില്ലെന്നാണ് രാമകൃഷ്ണൻ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.